'പാട്ടും പാചകവും ജീവിതവും" ; യൂട്യൂബ് ചാനലുമായി നഞ്ചമ്മ

Bidhun Narayan   | Asianet News
Published : Apr 29, 2020, 12:37 AM ISTUpdated : Apr 29, 2020, 12:39 AM IST
'പാട്ടും പാചകവും ജീവിതവും" ; യൂട്യൂബ് ചാനലുമായി നഞ്ചമ്മ

Synopsis

ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായാണ് നഞ്ചമ്മ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.

ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ഗായികയാണ് നഞ്ചമ്മ. നിഷ്കളങ്കമായ സംസാരം കൊണ്ട് മലയാളികളുടെ മനസിലേക്കാണ് ചെറിയ കാലം കൊണ്ടാണ് നഞ്ചമ്മ നടന്നുകയറിയത്.അട്ടപ്പാടി സ്വദേശിനിയായ നഞ്ചമ്മ പൃഥ്വിരാജ്, ബിജുമേനോന്‍ ചിത്രം അയ്യപ്പനും കോശിയിലെ ടൈറ്റില്‍ ഗാനത്തോടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കലക്കാത്ത എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു.

തന്‍റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് മുമ്പില്‍ പുതിയ സംരഭവുമായി എത്തുകയാണ് നഞ്ചമ്മയിപ്പോള്‍. ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായാണ് നഞ്ചമ്മ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. അട്ടപ്പാടിയുടെ പാട്ടുകള്‍, കൃഷിരീതി, പാചകം എന്നിവയ്ക്കൊപ്പം ജീവിതാനുഭവങ്ങളും നഞ്ചമ്മ പങ്കുവയ്ക്കും.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക