ക്ഷണിച്ചതിന് നന്ദി; മുകേഷ് അംബാനി കുടുംബത്തോട് ദുൽഖർ

Published : Apr 03, 2023, 07:29 AM ISTUpdated : Apr 03, 2023, 07:30 AM IST
ക്ഷണിച്ചതിന് നന്ദി; മുകേഷ് അംബാനി കുടുംബത്തോട് ദുൽഖർ

Synopsis

ഉദ്ഘാടന വേദിയിലെ ഫോട്ടോകൾക്ക് ഒപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്.

സെലിബ്രിറ്റികളാൽ സമ്പന്നമായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍. തമിഴ് ബോളിവുഡ്, ഹോളിവുഡ് താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പം ആണ് ദുൽഖർ ഉദ്ഘാടനത്തിന് എത്തിയത്. ഇപ്പോഴിതാ തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിക്കുകയാണ് ദുൽഖർ. 

ഉദ്ഘാടന വേദിയിലെ ഫോട്ടോകൾക്ക് ഒപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. സ്റ്റൈലിഷ് ലുക്കിലുള്ള ഇരുവരുടെയും ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്. 

ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെന്‍ഡായ, പെനലോപ് ക്രൂസ്, ജിജി ഹദിദ്, എമ്മ ചേംബര്‍ലെയ്ന്‍ എന്നിവരും ചടങ്ങിന്റെ പങ്കെടുത്തു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, സോനം കപൂര്‍, അനുപം ഖേര്‍, വിദ്യാ ബാലന്‍, കജോള്‍, മാധുരി ദീക്ഷിത്‌, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ജാവേദ് അക്തര്‍, ഷബാന ആസ്മി, രശ്മിക മന്ദാന തുടങ്ങി ഒട്ടേറെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, സാനിയ മിര്‍സ എന്നിവരും പരിപാടിയിൽ നിറ സാന്നിധ്യമായി.

ബി​ഗ് ബോസ് കപ്പ് റാഞ്ചുമോ ? അഖിലിനോട് മോഹൻലാൽ, ഇപ്പോൾ മനസ്സിൽ അതല്ലെന്ന് മറുപടി

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി