പുണ്യം തേടി..; മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ, ഒപ്പം കുടുംബവും

Published : Feb 08, 2025, 12:46 PM ISTUpdated : Feb 08, 2025, 01:18 PM IST
പുണ്യം തേടി..; മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ, ഒപ്പം കുടുംബവും

Synopsis

കുടുംബത്തോടൊപ്പം കുംഭമേളയില്‍ എത്തി ജയസൂര്യ. 

ഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് മലയാള ചലച്ചിത്ര താരം ജയസൂര്യ. ഒപ്പം കുടുംബവും ഉണ്ട്. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു. 

വളരെ പരിമിതമായി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് തന്നെ പുതിയ പോസ്റ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴി‍ഞ്ഞു. അതോടൊപ്പം ചോദ്യങ്ങളും ഉയരുന്നുണ്ട്. കത്തനാർ, ആട് 3 എന്നീ സിനിമകളെ കുറിച്ചാണ് ചോദ്യങ്ങൾ. 'സിനിമകളുടെ എന്തെങ്കിലും അപ്ഡേറ്റ് പങ്കുവയ്ക്ക് ജയേട്ടാ' എന്നാണ്  ആരാധകർ കമന്റ് ചെയ്യുന്നത്. 

അതേസമയം, കത്തനാര്‍ ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇതെന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം ക്രിസ്മസിന് കത്തനാര്‍ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുകൂടിയാണ്. അനുഷ്ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സ്വീക്വലുകള്‍ ഇറക്കി ഏറെ ശ്രദ്ധനേടിയ ആടിന്‍റെ മൂന്നാം ഭാഗം ആണ് ജയസൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ടൊരു സിനിമ. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന്‍റെ പേര്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുന്ന ആണുങ്ങളോട് എന്താ ചോദ്യമില്ലാത്തത് ? 'പണി'യിലെ സ്നേഹ ചോദിക്കുന്നു

എന്നാല്‍ ആട് 3ന് മുന്‍പ് മറ്റൊരു സിനിമ വരുമെന്നാണ് നിലവിലെ വിവരം. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്നു. വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. ജെയിംസ് സെബാസ്റ്റ്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം മിഥുന്‍ മാനുവല്‍ തോമസ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത