'വിവാഹം കഴിക്കുക എന്നത് എന്‍റെ സ്വപ്നം': നാലാം വിവാഹത്തെക്കുറിച്ച് സൂചന നല്‍കി ഗായകന്‍ ലക്കി അലി

Published : Feb 08, 2025, 08:36 AM IST
'വിവാഹം കഴിക്കുക എന്നത് എന്‍റെ സ്വപ്നം': നാലാം വിവാഹത്തെക്കുറിച്ച് സൂചന നല്‍കി ഗായകന്‍ ലക്കി അലി

Synopsis

66 കാരനായ ഗായകൻ ലക്കി അലി നാലാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ്. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ദില്ലി: ലക്കി അലിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. 66 കാരനായ ഗായകൻ നാലാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ഡൽഹി സുന്ദര്‍ നഴ്സറിയിൽ നടന്ന 18-ാമത് കഥകാർ ഇന്‍റര്‍നാഷണല്‍ സ്റ്റോറിടെല്ലർ ഫെസ്റ്റിവലിലാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

പരിപാടിയിൽ ലക്കി അലി തന്‍റെ ചില ഐക്കണിക് ഗാനങ്ങൾ അവതരിപ്പിച്ചു. അവയുടെ പിന്നിലെ കഥകള്‍ പറയുമ്പോഴാണ് ഗായകന് "എന്‍റെ സ്വപ്നം വീണ്ടും വിവാഹം കഴിക്കുക എന്നതാണ്". ഈ പ്രസ്താവന അദ്ദേഹം വീണ്ടും വിവാഹം കഴിക്കുന്ന സൂചനയാണ് എന്നാണ് വാര്‍ത്ത.

അലിയുടെ സ്വകാര്യ ജീവിതവും അദ്ദേഹത്തിന്‍റെ സംഗീത ജീവിതം പോലെ തന്നെ സംഭവബഹുലമായിരുന്നു. 1996-ൽ അദ്ദേഹം ഓസ്‌ട്രേലിയക്കാരിയായ മേഗൻ ജെയ്ൻ മക്‌ക്ലിയറിയെ വിവാഹം കഴിച്ചു അവർക്ക് രണ്ട് കുട്ടികളുണ്ട്, തവൂസ്, തസ്മിയ. സുനോ എന്ന ആൽബത്തിന്‍റെ നിർമ്മാണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇവര്‍ വിവാഹ മോചിതയായി. 

2000-ൽ അദ്ദേഹം അനാഹിത എന്ന പേർഷ്യൻ യുവതിയെ വിവാഹം കഴിച്ചു. അവൾ ഇസ്ലാം മതം സ്വീകരിച്ച് ഇനയ എന്ന പേര് സ്വീകരിച്ചു. അവർക്ക് സാറ, റയ്യാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു.

2010ൽ ബ്രിട്ടീഷ് മോഡലും തന്നേക്കാൾ 25 വയസ്സ് കുറവുള്ള മുൻ മോഡലായ കെയ്റ്റ് എലിസബത്ത് ഹാലയെയാണ് മൂന്നാമത് ലക്കി അലി വിവാഹം കഴിച്ചത്.  എന്നാല്‍ 2017ൽ ഇവർ വിവാഹമോചിതരായി.

വിവാഹ ബന്ധങ്ങളില്‍ തനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ഇണകൾക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അലി  സൂചിപ്പിച്ചിരുന്നു. 

സൂപ്പർമാൻ നിയമകുരുക്കില്‍? പണി കൊടുത്തത് സൂപ്പര്‍മാന്‍റെ സഹ സൃഷ്ടാവ് !

ആമിർ ഖാന് 59 വയസില്‍ പുതിയ പ്രണയം; കാമുകിയുടെ പേര് പുറത്ത്, ബോളിവുഡുമായുള്ള ബന്ധം ഇതാണ് !

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത