'എന്റെ പൊൺജാതി.. എന്റെ സരിപാതി'; സന്തോഷം പങ്കുവച്ച് ഉത്രം പിറന്ന ജിഷിനും വരദയും

Published : May 01, 2021, 10:25 AM IST
'എന്റെ പൊൺജാതി.. എന്റെ സരിപാതി'; സന്തോഷം പങ്കുവച്ച് ഉത്രം പിറന്ന ജിഷിനും വരദയും

Synopsis

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍. വില്ലൻ വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍. വില്ലൻ വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിത പങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ജിഷിന്റേയും വരദയുടേയും മകനായ ജിഷാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

ഇപ്പോഴിതാ വരദയ്കക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ജിഷിൻ. വളരെ വൈകാരികമായ കുറിപ്പിൽ ഇരുവരുടെയും ജനനത്തിലെ സാമ്യവും ജീവിത സന്തോഷവും താരം പറയുന്നു. ഒരേ മാസം ഒരേ നാളിലാണ് ഇരുവരും ജനിച്ചത്. അതുകൊണ്ടുതന്നെ പിറന്നാൾ ഇരുവർക്കും ഒരേപോലെ പ്രധാനപ്പെട്ടതാണ്.

 "രണ്ടുപേരും ജനിച്ചത് ഒരേമാസം. രണ്ടു പേരുടെയും ജന്മനക്ഷത്രവും ഒന്ന് തന്നെ. ഉത്രം. അതുകൊണ്ട് തന്നെ എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ട് നിൽക്കുന്ന എന്റെ പൊൺജാതിക്ക്.. എന്റെ സരിപാതിക്ക്.. എല്ലാ വിധ ജന്മദിനാശംസകളും" - എന്നായിരുന്നു ജിഷിൻ കുറിച്ചത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്