'മറ്റൊരാളോടൊപ്പം ഉറങ്ങുക, അവനോട് പറയുക': ആ പ്രണയ ബന്ധം പിരിയാന്‍ അതും ചെയ്തു, വെളിപ്പെടുത്തി നടി കല്‍ക്കി

Published : Oct 02, 2024, 01:42 PM IST
'മറ്റൊരാളോടൊപ്പം ഉറങ്ങുക, അവനോട് പറയുക': ആ പ്രണയ ബന്ധം പിരിയാന്‍ അതും ചെയ്തു, വെളിപ്പെടുത്തി നടി കല്‍ക്കി

Synopsis

പ്രേമബന്ധങ്ങള്‍ അവസാനിപ്പിക്കാൻ ചെറുപ്പകാലത്ത് താൻ കണ്ടെത്തിയ എളുപ്പവഴി വെളിപ്പെടുത്തി നടി കൽക്കി കൊച്ച്‌ലി. 

മുംബൈ: പ്രേമ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ചെറുപ്പകാലത്ത് ഒരു എളുപ്പവഴി കണ്ടെത്തിയിരുന്നുവെന്ന് നടി ർകൽക്കി കൊച്ച്‌ലി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മുൻകാല ബന്ധങ്ങളെക്കുറിച്ചും പ്രണയാനുഭവങ്ങളെക്കുറിച്ചും നടി തുറന്നുപറഞ്ഞത്. ഒരു ബന്ധത്തില്‍ നിന്നും "ക്ലീൻ ബ്രേക്ക്അപ്പ്" എന്നത് അത്യവശ്യമാണെന്നും, അല്ലെങ്കില്‍ ആ ബന്ധം പിന്നീട് തങ്ങളെ വേട്ടയാടുമെന്നും നടി പറഞ്ഞു.

ഹോട്ടര്‍ഫ്ലെ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കൽക്കി പറഞ്ഞു. "ക്ലീൻ ബ്രേക്ക് ചെയ്യുന്നത് തീർച്ചയായും നല്ലതാണെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇത് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ബ്രേക്ക് അപ് പൂര്‍ണ്ണമായും ഒരു ബാധ്യതയും ഇല്ലാത്തതാണെന്ന് ഉറപ്പാക്കുക. ഞാൻ ചെറുപ്പത്തില്‍ ഇതിനായി ഒരു എളുപ്പ വഴി കണ്ടെത്തിയിരുന്നു. ബന്ധത്തിന് പുറത്ത് ഒരാളുമായി കിടക്ക പങ്കിടുക എന്നതായിരുന്നു അത്. പിന്നീട് അത് പങ്കാളിയോട് പറയും അതോടെ അവന്‍ എന്നോട് പിരിഞ്ഞു" കല്‍ക്കി പറയുന്നു. 

എന്തായാലും കല്‍ക്കിയുടെ പ്രസ്താവന വൈറലായിട്ടുണ്ട്. ഒരേ സമയം ഒന്നിലധികം പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നതിനെക്കുറിച്ചും അവൾ സംസാരിച്ചു. എന്നാല്‍ താൻ ഇപ്പോൾ അമ്മയാണെന്നും അത്തരം ബന്ധങ്ങളിൽ ഏർപ്പെടാൻ സമയമില്ലെന്നും താരം പങ്കുവെച്ചു.

"ഇപ്പോൾ ഞാൻ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. എനിക്ക് അതിനുള്ള സമയമില്ല. കാരണം സ്വന്തം പങ്കാളിയെ കാണാൻ പോലും നിങ്ങൾക്ക് സമയമില്ല. പക്ഷേ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചു, എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അതിരുകളും നിയമങ്ങളും സ്വയം മനസിലാക്കണം" കല്‍ക്കി പറഞ്ഞു. 

ഒരാള്‍ക്ക് ഒന്നിലധികം പങ്കാളികള്‍ എന്ന ആശയത്തോടും കല്‍ക്കി പ്രതികരിച്ചു. "നിങ്ങൾക്ക് ഒരു പോളിഗാമസ് ബന്ധത്തിൽ ആഴത്തിൽ പോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ജീവിതകാലം മുഴുവനും ഇതെല്ലാം തുടരുന്നവരെ എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം വ്യത്യസ്ത കാലഘട്ടമായിരുന്നു. അന്ന് ഞാന്‍ ചെറുപ്പമായിരുന്നു. 

'പ്രേക്ഷകർക്ക് എന്നെ കൊല്ലാൻ തോന്നും': പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ജഗദീഷ്, പടം കണ്ടുപിടിച്ച് ആരാധകര്‍

'25 വര്‍ഷം കഴിഞ്ഞും എന്താ ഒരിത്': തൃഷയുടെ പുതിയ അപ്ഡേറ്റില്‍ ഞെട്ടി പ്രേക്ഷകര്‍ !

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത