'ബൈജു'വിനെ വിരട്ടി ബീന ആന്‍റണി; രസകരമായ വീഡിയോയുമായി കാർത്തിക് പ്രസാദ്

Published : Jul 29, 2021, 07:57 PM IST
'ബൈജു'വിനെ വിരട്ടി ബീന ആന്‍റണി; രസകരമായ വീഡിയോയുമായി കാർത്തിക് പ്രസാദ്

Synopsis

കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപത് വര്‍ഷത്തോളമായി സിനിമ, സീരിയല്‍ രംഗത്തുണ്ട്

പ്രേക്ഷകർക്കിടയിൽ വേഗത്തില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. 'കല്യാണി'യും 'കിരണു'മായി ഐശ്വര്യ റാംസായിയും നലീഫും സുപ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ, ഇവർക്ക് ശേഷം  ആരാധകർക്ക് ഏറെ രസിക്കുന്നത് ബൈജു  എന്ന കഥാപാത്രമായിരിക്കും. കോഴിക്കോട് സ്വദേശിയായ നടൻ കാര്‍ത്തിക് പ്രസാദാണ് പരമ്പരയിൽ ബൈജുവിനെ അവതരിപ്പിക്കുന്നത്. 

കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപത് വര്‍ഷത്തോളമായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍  പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്നു മാത്രം. വളരെ രസകരമായ തമാശ വേഷങ്ങളിലൂടെയാണ് കാർത്തിക് ശ്രദ്ധേയനായത്. 

ഇപ്പോഴിതാ രസകരമായ ഒരു വീഡിയോ ആണ് കാർത്തിക് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മൗനരാഗത്തിന്‍റെ സെറ്റിൽ നിന്നുള്ള രസകരമായ നിമിഷങ്ങളാണ് കാര്‍ത്തിക് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഉള്ളത്. ബീന ആന്‍റണി കാര്‍ത്തിക്കിന്‍റെ കോളറിന് പിടിച്ച് ഇടിക്കാനൊരുങ്ങി പൊക്കോണം എന്നു പറയുന്നതാണ് വീഡിയോ. കല്യാൺ എടുത്ത സെൽഫി വീഡിയോ ആണ് കാർത്തിക് പങ്കുവച്ചരിക്കുന്നത്. ശ്രീശ്വത, ജെലിന, സബിത നായർ, എന്നിവരും വീഡിയോയിലുണ്ട്.

ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും കാർത്തിക് വേഷമിട്ടിട്ടുണ്ട്. ചെറിയ വേഷങ്ങളിലാണെങ്കിലും കഴിഞ്ഞ 20 വർഷമായി സീരിയൽ രംഗത്ത് സജീവമാണ് കാർത്തിക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്