നിയമങ്ങള്‍ തെറ്റിച്ചു നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിച്ചു

Published : Jan 03, 2023, 06:37 PM IST
നിയമങ്ങള്‍ തെറ്റിച്ചു നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിച്ചു

Synopsis

കഴിഞ്ഞ വർഷത്തെ പാന്‍ഇന്ത്യ ഹിറ്റായ കന്നഡ ചിത്രമായ "കാന്താര"യിൽ  ഫോറസ്റ്റ് ഓഫീസർ മുരളീധറിന്‍റെ വേഷം ചെയ്ത കിഷോര്‍ ഏറെ കൈയ്യടി നേടിയിരുന്നു. 

ബെംഗലൂരു: കാന്താരയിലെ ഫോറസ്റ്റ് ഓഫീസര്‍ അടക്കം മികച്ച വേഷങ്ങളിലൂടെ അടുത്തിടെ ശ്രദ്ധേയനായ നടനാണ് കിഷോര്‍. ഇദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ പൂട്ടി. @actorkishore എന്ന അക്കൌണ്ടാണ് പൂട്ടിയത്. 

നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് തിരഞ്ഞാല്‍ " ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതിന്‍റെ ഭാഗമായി ഈ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു" എന്ന ഇംഗ്ലീഷ് സന്ദേശമാണ് കാണുന്നത്. ഷീ, ഫാമിലിമാന്‍ ഫസ്റ്റ് സീസണ്‍ എന്നി സീരിസുകളിലും കിഷോര്‍ ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. അതേ സമയം കിഷോറിന്‍റെ അക്കൌണ്ട് എന്തിനാണ് പൂട്ടിയത് എന്നോ, എപ്പോഴാണ് ഇത് സംഭവിച്ചത് എന്നോ വ്യക്തമല്ല. 

കഴിഞ്ഞ വർഷത്തെ പാന്‍ഇന്ത്യ ഹിറ്റായ കന്നഡ ചിത്രമായ "കാന്താര"യിൽ  ഫോറസ്റ്റ് ഓഫീസർ മുരളീധറിന്‍റെ വേഷം ചെയ്ത കിഷോര്‍ ഏറെ കൈയ്യടി നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് എന്നും വാര്‍ത്തകളില്‍ നിറയുന്ന ഒരു വ്യക്തി കൂടിയാണ് നടന്‍.

കിഷോര്‍ കുമാര്‍ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 43,000ത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 66,000 ത്തിലധികം ഫോളോവേഴ്‌സും ഇദ്ദേഹത്തിനുണ്ട്. 

എൻഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് സംബന്ധിച്ച് ഇദ്ദേഹം ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, സ്വതന്ത്ര മാധ്യമങ്ങൾക്കും ഇന്ത്യൻ ജനാധിപത്യത്തിനും വേണ്ടി ഡിസംബർ 30 "കറുത്ത ദിനമായി' ആചരിക്കുന്നു എന്നാണ് പറയുന്നത്. കാന്താര സംബന്ധിച്ച് വൈറലായ ഒരു വീഡിയോ സംബന്ധിച്ച് ജനുവരി 1ന് ഇദ്ദേഹം പോസ്റ്റ് ഇട്ടിട്ടുണ്ട്. 

അതേ സമയം ട്വിറ്ററില്‍ നിരവധിപ്പേര്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സംബന്ധിച്ച് സംശയങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് അടക്കമാണ് ഇത്തരം ട്വീറ്റുകള്‍ വന്നിരിക്കുന്നത്. 

5 വര്‍ഷം കൊണ്ട് മുതല്‍മുടക്കുക 3000 കോടി! വമ്പന്‍ പ്രഖ്യാപനവുമായി ഹൊംബാളെ ഫിലിംസ്

'മാളികപ്പുറം' കേരളത്തിന്റെ 'കാന്താര', ആന്റോ ആന്റണി എം പിയുടെ കുറിപ്പ്
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത