'ഭർത്താവ് മരിച്ചിട്ടും മോഡേൺ ഡ്രെസ്, ലിപ്സ്റ്റിക്കിട്ട് നടക്കുന്നു'; കേട്ട പഴികൾക്ക് കിടിലൻ മറുപടിയുമായി രേണു

Published : Mar 08, 2024, 04:15 PM ISTUpdated : Mar 08, 2024, 04:20 PM IST
'ഭർത്താവ് മരിച്ചിട്ടും മോഡേൺ ഡ്രെസ്, ലിപ്സ്റ്റിക്കിട്ട് നടക്കുന്നു'; കേട്ട പഴികൾക്ക് കിടിലൻ മറുപടിയുമായി രേണു

Synopsis

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആയിരുന്നു കൊല്ലം സുധിയുടെ അകാല വിയോഗം. 

ഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് അതുല്യ കലാകാരൻ കൊല്ലം സുധിയുടെ മരണവാർത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുക ആയിരുന്നു. സുധിയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഭാര്യ രേണുവും മക്കളും. ഇതിനിടയിൽ പലപ്പോഴും വിമർശനങ്ങൾ രേണുവിനെ തേടി എത്തിയിരുന്നു. നല്ല വസ്ത്രം ധരിച്ചതിന്റെ പേരിൽ, ആൽബത്തിൽ അഭിനയിച്ചുവെന്ന് പറഞ്ഞെല്ലാം വലിയ വിമർശനങ്ങളും പഴികളും രേണുവിന് കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്കും പഴികൾക്കും മറുപടി പറഞ്ഞിരിക്കുകയാണ് രേണു. 

കൊല്ലം സുധി അവസാനമായി അഭിനയിച്ച കുരുവിപാപ്പ എന്ന ചിത്രം കഴിഞ്ഞിറങ്ങവെ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു രേണു. ഭർത്താവ് മരിച്ചിട്ടും മോഡേൺ വസ്ത്രം ധരിച്ച് നടക്കുന്നു, ലിപ്സ്റ്റിക് ഇട്ടുനടക്കുന്നുവെന്നെല്ലാം രേണുവിന് പഴികേൾക്കേണ്ടി വന്നിരുന്നു. ഇതിന്, "എന്റെ സുധിച്ചേട്ടന്റെ ഇഷ്ടമാണ് ഞാൻ ചെയ്യുന്നത്. ഞാൻ നന്നായി ഒരുങ്ങി നടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. ഞാനിപ്പോൾ പിച്ചക്കാരി ആയിട്ടോ അല്ലെങ്കിൽ വെള്ള സാരി ഉടുത്തോ നടന്നാൽ ഈ പറയുന്നവർക്ക് എല്ലാം സന്തോഷം ആയിരിക്കും. പക്ഷേ എന്റെ ലൈഫിൽ അത് വിഷമം ആയിരിക്കും. ചേട്ടന്റെ ആത്മാവിനും എന്റെ മക്കൾക്കും എന്നെ സ്നേഹിക്കുന്നവർക്കും വിഷമമാണ്. പിന്നെ വൃത്തിയില്ലാതെ നടന്നിട്ട് കാര്യമില്ലല്ലോ. ഞാനിപ്പോൾ അലമുറയിട്ട് കരഞ്ഞോണ്ടിരുന്നാൽ സുധിച്ചേട്ടൻ തിരിച്ചുവരോ. ഈ പറയുന്നവർ സുധിച്ചേട്ടനെ കൊണ്ടുവരോ? ഇല്ലല്ലോ. അദ്ദേഹത്തിന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളിടത്തോളം കാലം ഞാൻ നന്നായിട്ട് തന്നെ നടക്കും", എന്നാണ് രേണു സുധി പറഞ്ഞത്. 

ബി​ഗ് സ്ക്രീനിൽ തിളങ്ങി, സൗന്ദര്യ മത്സരത്തിൽ ഐശ്വര്യ,സുസ്മിത എന്നിവർക്കൊപ്പം കട്ടയ്ക്ക്, ഇപ്പോൾ ബുദ്ധ സന്യാസി

രണ്ടാം വിവാഹത്തെ കുറിച്ചും രേണു തുറന്നു പറയുന്നുണ്ട്. വീണ്ടുമൊരു കല്യാണം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ തന്നെയാണെന്നാണ് രേണു പറയുന്നത്. ചിരി ആയുസിനെ കൂട്ടുമെന്നാണ് പറയാറ് എന്നാൽ ചിരിപ്പിക്കുന്നവരുടെ ആയുസ് കുറഞ്ഞ് പോയെന്നും രേണു പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു