തമിഴ് വാനമ്പാടിയില്‍ താരമാകാന്‍ കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ്: സന്തോഷം പങ്കുവച്ച് കെ.കെ

By Web TeamFirst Published Sep 10, 2021, 2:28 PM IST
Highlights

തമിഴ് പരമ്പര മൗനരാഗത്തില്‍ മനോഹര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയഭാനു പിന്മാറിയതോടെയാണ് പരമ്പരയിലേക്ക് കൃഷ്ണകുമാര്‍ എത്തുന്നത്.

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'സിദ്ധാര്‍ത്ഥ്' തമിഴ് സീരിയലിലേക്കെത്തുന്നു. കുടുംബവിളക്ക് എന്ന പരമ്പരയിലെ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രമായെത്തുന്ന കൃഷ്ണകുമാര്‍ മേനോനാണ് തമിഴിലെ മൗനരാഗം എന്ന പരമ്പരയിലേക്കെത്തുന്നത്. മൗനരാഗത്തിലേക്ക് എത്തുന്നുവെന്ന് സോഷ്യല്‍മീഡിയയിലൂടെ കൃഷ്ണകുമാര്‍ തന്നെയാണ് കഴിഞ്ഞദിവസം പറഞ്ഞത്. മൗനരാഗത്തില്‍ മനോഹര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയഭാനു പിന്മാറിയതോടെയാണ് പരമ്പരയിലേക്ക് കൃഷ്ണകുമാര്‍ എത്തുന്നത്.

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ തമിഴ് റീമേക്കാണ് മൗനരാഗം. മലയാളത്തില്‍ പരമ്പര വേഗംതന്നെ അവസാനിച്ചെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം പരമ്പര വളരെയധികം മുന്നോട്ട് പോയിരുന്നു. അനുമോള്‍ തംബുരു എന്ന കേന്ദ്രകഥാപാത്രങ്ങളുടെ വളര്‍ച്ചയും വിവാഹവുമെല്ലാമാണ് തമിഴ്, തെലുങ്ക് വാനമ്പാടികളിലെ കഥാഗതി. ബംഗാളി പരമ്പരയായ 'പോടോള്‍ കുമാര്‍ ഗാന്‍വാല' എന്ന പരമ്പരയുടെ റീമേക്കായാണ് വാനമ്പാടി മറ്റ് ഭഷകളില്‍ എത്തിയ്ത്. നിലവില്‍ തമിഴില്‍ മാത്രമാണ് പരമ്പര ഇപ്പോഴും സംപ്രേക്ഷണമുള്ളത്. 

തമിഴ് മൗനരാഗം പരമ്പരയിലെ വരുണായെത്തുന്ന കാസര്‍ഗോഡ് താരം സല്‍മാനുള്‍ ഫാരിസിന്റെ അച്ഛന്‍ കഥാപാത്രമായാണ് കൃഷ്ണകുമാര്‍ പരമ്പരയിലേക്കെത്തുന്നത്. പരമ്പരയില്‍ വരുണ്‍ തരുണ്‍ എന്നിവരുടെ അച്ഛന്‍ മനോഹരനായെത്തിയ ഉദയഭാനു മഹേശ്വരന്‍ എന്ന താരം പിന്മാറിയതോടെയാണ് കൃഷ്ണകുമാര്‍ മൗനരാഗത്തിലേക്കെത്തുന്നത്. അമ്മയറിയാതെ എന്ന പരമ്പരയിലെ ആകാശ് എന്ന കഥാപാത്രമായെത്തി മലയാളിക്ക് പരിചിതനായ താരമാണ് സല്‍മാനുള്‍ ഫാരിസ്. വൈക്കം സ്വദേശിയായ കൃഷ്ണകുമാര്‍ മലയാളം സിനിമാ സീരിയല്‍ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരമാണ്. വ്യൂഹം, കണ്ണും കണ്ണും, ഇമയ്ക്ക നൊടികള്‍, ഉയരെ, നാച്ചിയാര്‍, വേലൈക്കാരന്‍ തുടങ്ങി നിരവധി സിനിമകളില്‍ കൃഷ്ണകുമാര്‍ അഭിനയിച്ചിട്ടുണ്ട്.

സൽമാനുൾ ഫാരിസും കൃഷ്ണകുമാറും

രാജീവ് പരമേശ്വര്‍, സല്‍മാനുള്‍ ഫാരിസ്, ചിപ്പി രഞ്ജിത്ത് തുടങ്ങിയ നിരവധി മലയാളി താരങ്ങള്‍ അണിനിരക്കുന്ന മൗനരാഗം നിര്‍മ്മിക്കുന്നതും ചിപ്പി രഞ്ജിത്താണ്. 'വണക്കം തമിഴകം.. സന്തോഷത്തോടെയും അഭിമാനത്തോടെയും പറയട്ടെ, ഇനിമുതല്‍ മൗനരാഗം രണ്ടിന്റെ ഭാഗമാകുകയാണ്.' എന്നാണ് കൃഷ്മകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഉദയഭാനു മഹേശ്വരൻ / കൃഷ്ണകുമാർ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!