'ഒറിജിനല്‍ അഞ്ജലിയുമായി മലമണ്ട കയറി ശിവേട്ടന്‍' : വൈറലായി ഷഫ്‌ന സജിന്‍ ചിത്രങ്ങള്‍

By Web TeamFirst Published Sep 10, 2021, 2:24 PM IST
Highlights

ട്രെക്കിംഗിന്റെ ചിത്രങ്ങളും, മലമുകളിലെ ഓണസദ്യയുടെ ചിത്രങ്ങളുമെല്ലാം സജിന്‍ മുന്നേതന്നെ പങ്കുവച്ചിരുന്നെങ്കിലും, ഇപ്പോള്‍ പങ്കുവച്ചത് പ്രണയാര്‍ദ്രമായമായ ചിത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ദ്യ പരമ്പരയിലൂടെ തന്നൈ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് സജിന്‍. സജിന്‍ എന്ന് പറഞ്ഞാല്‍ അതാരാണെന്ന് മലയാളികള്‍ ചോദിക്കുമെങ്കിലും ശിവേട്ടന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഇഷ്ടപ്പെട്ടത്. പ്ലസ്ടു എന്ന ചിത്രത്തിലുടെയാണ് സജിന്‍ അഭിനയത്തിലേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അടുത്തറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.

പ്ലസ്ടു എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഷഫ്‌നയും സജിനും അടുക്കുന്നതും, ആ അടുപ്പം വിവാഹത്തിലേക്ക് നയിക്കുന്നതും. വിവാഹം കഴിഞ്ഞിട്ട് ഒരുപാടായെങ്കിലും ഇരുവരും ഇപ്പോഴും പ്രണയകാലം ആഘോഷിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍. അങ്ങനെ ഓണത്തിന്റെ ഭാഗമായി ഷഫ്‌നയോടൊത്ത് ഇടുക്കി കുട്ടിക്കാനം മലമണ്ട ട്രപ്പിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സജിന്‍ പങ്കുവച്ചത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ ഷൂട്ട് ചെയ്തതോടെയാണ് മലമണ്ടയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയത്. മനോഹരമായ പ്രകൃതിഭംഗിയുള്ള മലമണ്ടയിലെ ട്രെക്കിംഗിനിടെ എടുത്ത മനോഹരമായ ചിത്രങ്ങളാണ് സജിന്‍ പങ്കുവച്ചത്.

ട്രെക്കിംഗിന്റെ ചിത്രങ്ങളും, മലമണ്ടയിലെ ഓണസദ്യയുടെ ചിത്രങ്ങലുമെല്ലാം സജിന്‍ മുന്നേതന്നെ പങ്കുവച്ചിരുന്നെങ്കിലും, ഇപ്പോള്‍ പങ്കുവച്ചത് പ്രണയാര്‍ദ്രമായമായ ചിത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. ശിവാഞ്ജലി ഫാന്‍സ് ചിത്രത്തെ സോഷ്യല്‍മീഡിയയില്‍ വൈറലാക്കി എന്നുവേണം പറയാന്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!