'അമ്മയും മകളും'; പുത്തന്‍ ഫോട്ടോഷൂട്ട് ട്രെന്‍ഡുമായി ഇഷാനി കൃഷ്ണ

Web Desk   | Asianet News
Published : May 16, 2020, 12:27 PM IST
'അമ്മയും മകളും'; പുത്തന്‍ ഫോട്ടോഷൂട്ട് ട്രെന്‍ഡുമായി ഇഷാനി കൃഷ്ണ

Synopsis

ഇഷാനി കൃഷ്ണയുടെ ഒരു പുതിയ പരീക്ഷണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയുടെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്കാരമാണ് ഇഷാനി നടത്തിയിരിക്കുന്നത്.

നടന്‍ കൃഷ്ണകുമാറിന്‍റെ മക്കളെ അറിയാത്ത മലയാളികളുണ്ടാവില്ല. സിനിമാ താരമായി വളര്‍ന്ന അഹാനയെ മാത്രമല്ല, ചെറുവേഷങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഹന്‍സികയും ഇഷാനിയും എല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. സിനിമയിലേക്കെത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയ താരമാണ് മറ്റൊരു സഹോദരി ദിയ. ലോക്ക്ഡൗണ്‍ കാലത്ത്  ടിക്ക് ടോക്കും യുട്യൂബും ഫോട്ടോഷൂട്ടും ഒക്കെയായി മത്സരിക്കുകയാണ് എല്ലാവരും. താരകുടുംബ വിശേഷങ്ങളെല്ലാം മലയാളികള്‍ക്ക് വീട്ടിലെ അംഗമെന്ന പോലെ പരിചിതമാണ്. കൃഷ്ണകുമാറും മക്കളും അതെല്ലാം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇഷാനി കൃഷ്ണയുടെ ഒരു പുതിയ പരീക്ഷണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയുടെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്കാരമാണ് ഇഷാനി നടത്തിയിരിക്കുന്നത്. ചിത്രം കണ്ടാല്‍ ഇരുവരെയും മാറിപ്പോകുമെന്ന തരത്തില്‍ ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ലെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ ബോധ്യമാകും.

മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അരങ്ങേറ്റ ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞെങ്കിലും ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം തിയേറ്ററുകളിലെത്തിയിട്ടില്ല.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക