ചിരിച്ചിത്രം; സരിതയ്‌ക്കൊപ്പമുള്ള പ്രണയകാല ചിത്രം പങ്കുവച്ച് മാധവന്‍

Published : Mar 18, 2020, 09:25 AM IST
ചിരിച്ചിത്രം; സരിതയ്‌ക്കൊപ്പമുള്ള പ്രണയകാല ചിത്രം പങ്കുവച്ച് മാധവന്‍

Synopsis

ഇടയ്ക്കിടെ തന്റെ പഴയകാല ചിത്രങ്ങള്‍ മാധവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. 

ചൊവ്വാഴ്ചയും ത്രോ ബാക്ക് തേഴ്‌സ് ഡേ ആഘോഷിക്കാം എന്ന മുഖവുരയോടെ നടന്‍ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭാര്യ സരിത ബിര്‍ജെക്കൊപ്പമുള്ള പഴയകാല ചിത്രമാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. ഓറഞ്ച് സ്ലീവ് ലസ് ഷര്‍ട്ടും ഡെനിം ജീന്‍സുമാണ് മാധവന്റെ ചിത്രത്തിലെ വേഷം. വെള്ള ടോപ്പും പല നിറമുള്ള ഡ്രെസ്സുമാണ് സരിത ധരിച്ചിരിക്കുന്നത്. പുഞ്ചിരിയോടെ സരിതയെ ആലിംഗനം ചെയ്ത് നില്‍ക്കുകയാണ് മാധവന്‍. 

''അന്ന് എനിക്ക് അറിയാമായിരുന്നു... ഇന്ന് ഞങ്ങള്‍ക്ക് എന്ത് അറിയാമെന്നത് '' - എന്ന കുറിപ്പോടെയാണ് മാധവന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 1999 ലാണ് മാധവനും സരിതയും വിവാഹിതരാകുന്നത്. ഇടയ്ക്കിടെ തന്റെ പഴയകാല ചിത്രങ്ങള്‍ മാധവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. 

കഴിഞ്ഞ വര്‍ഷം മകന്‍ വേദാന്തിനൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചിരുന്നു. ''എന്റെ മകന്റെ ഏറ്റവും വലിയ സന്തോഷം അവന്റെ അച്ഛന്റെ തോളില്‍ ഇരിക്കുന്നതായിരുന്നു. അതൊരു കാലം. ഇന്ന് എന്നെ ഇതുപോലെ തോളില്‍ എടുത്തുവയ്ക്കാന്‍ അവന് കഴിയും'' - എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചത്. 

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ആയിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കെട്രി: ദ നമ്പി എഫക്ട് എന്ന ചിത്രമാണ് മാധവന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. 

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ