Mammootty : ഇത് മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സ്; അവിശ്വസനീയം എന്ന് ആരാധകർ, വൈറൽ

Web Desk   | Asianet News
Published : Jan 08, 2022, 11:53 AM ISTUpdated : Jan 08, 2022, 12:26 PM IST
Mammootty : ഇത് മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സ്; അവിശ്വസനീയം എന്ന് ആരാധകർ, വൈറൽ

Synopsis

ഭീഷ്മ പർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമ. 

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക്(Mammootty) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. പുതിയ തലമുറയെയും അസുയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് തരം​ഗമാകുന്നത്. 

മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. 'സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക'എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി കൊണ്ട് നിരവധി പേർ എത്തുകയും ചെയ്തു. കോളേജിൽ നടന്ന റീ യൂണിയൻ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവർ പങ്കുവച്ചു. 

അതേസമയം, ഭീഷ്മ പർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. സിബിഐ 5ലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ