അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി- ചിത്രങ്ങൾ

Published : Mar 15, 2023, 03:38 PM ISTUpdated : Mar 15, 2023, 03:49 PM IST
അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി- ചിത്രങ്ങൾ

Synopsis

രമേഷ് പിഷാരടിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വർഷങ്ങൾ നീണ്ട തന്റെ അഭിനയ സപര്യയിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി, പ്രായഭേദമെന്യെ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗം ആകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. 

ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ആയി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. രമേഷ് പിഷാരടിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. 'ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്'എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്. 

അതേസമയം, 'കണ്ണൂര്‍ സ്‍ക്വാഡ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മുംബൈ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തീകരിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത് വയനാട് ആണ്. ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്ഐയാണ്. മുഹമ്മദ് റാഹില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിൻ ചെറുകയില്‍, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും 'കണ്ണൂര്‍ സ്‍ക്വാഡി'ല്‍ വേഷമിടുന്നു. ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഉദയകൃഷ്ണ ആയിരുന്നു തിരക്കഥ. 

'മമ്മൂക്കാ കൊച്ചി പഴയ കൊച്ചിയല്ല, വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ്ലി ഔട്ട്': അബ്ദു റബ്ബ്

മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യ സഹായവുമായി മമ്മൂട്ടി രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ ആണ് പര്യടനം തുടങ്ങിയത്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത