ബാക് ഗ്രൗണ്ടിൽ 'ബി​ഗ് ബി' തീം സോം​ഗ്; സ്ക്രീനിൽ 'മാത്യു ദേവസി'; 'കാതൽ' ലൊക്കേഷൻ വീഡിയോ

Published : Nov 17, 2022, 06:52 PM ISTUpdated : Nov 17, 2022, 07:01 PM IST
ബാക് ഗ്രൗണ്ടിൽ 'ബി​ഗ് ബി' തീം സോം​ഗ്; സ്ക്രീനിൽ 'മാത്യു ദേവസി'; 'കാതൽ' ലൊക്കേഷൻ വീഡിയോ

Synopsis

മമ്മൂട്ടി കമ്പനിയാണ് കാതൽ സെറ്റിലെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് 'കാതൽ- ദ കോർ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് കാതൽ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും സ്റ്റില്ലുകൾക്കും വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സിനിമ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. 

മമ്മൂട്ടി കമ്പനിയാണ് കാതൽ സെറ്റിലെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിം​ഗ് പൂർത്തിയാക്കി സെറ്റിൽ നിന്നും മടങ്ങുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. കാരവാനിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ പശ്ചാത്തലത്തിൽ ബി​ഗ് ബിയിലെ തീം സോം​ഗ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചുറ്റും കൂടി നിന്നവരെ അഭിവാദ്യം ചെയ്ത മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്ത് പോകുന്നത് വീഡിയോയിൽ കാണാം. ഒപ്പം മഴയുമുണ്ട്. 

മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം ഇടതുപക്ഷത്തിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുമുണ്ട്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. 

രജനികാന്തിനൊപ്പം ശിവ രാജ്‍കുമാറും; 'ജയിലറു'ടെ വേട്ട ഇനി വേറെ ലെവൽ

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ  പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത