'നിങ്ങൾ പ്രായത്തെ പറഞ്ഞ് മനസിലാക്ക് ഞാൻ ആധാറുമായി വരാം'; കൂള്‍ ലുക്കില്‍ മാസായി മമ്മൂട്ടി, വൈറൽ

Published : Oct 12, 2024, 07:39 PM ISTUpdated : Oct 12, 2024, 08:06 PM IST
'നിങ്ങൾ പ്രായത്തെ പറഞ്ഞ് മനസിലാക്ക് ഞാൻ ആധാറുമായി വരാം'; കൂള്‍ ലുക്കില്‍ മാസായി മമ്മൂട്ടി, വൈറൽ

Synopsis

മമ്മൂട്ടി തന്നെയാണ് പുത്തൻ ലുക്ക് ഷെയർ ചെയ്തിരിക്കുന്നത്.

വ്യത്യസ്ത ലുക്കിലെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് തന്നെയാണ് അതിന് കാരണം. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറാലാകാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റിട്ട് വീണ്ടും സോഷ്യൽ മീഡിയയെ തീപിടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. 

മമ്മൂട്ടി തന്നെയാണ് പുത്തൻ ലുക്ക് ഷെയർ ചെയ്തിരിക്കുന്നത്. കൂൾ ആന്റ് മാസ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിൽ ഉള്ളത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. "ഞങ്ങൾ ഇനി എന്ത് ചെയ്യണം എന്ന് ഇക്ക തന്നെ പറ, അപമാനിച്ചു കഴിഞ്ഞെങ്കി, ഞങ്ങൾ അങ്ങ് പോയിക്കോട്ടെ എന്ന് യൂത്തമാർ, ഇങ്ങള് ഇത് എന്തിനുള്ള പുറപ്പാടാണ് മമ്മൂക്കാ, നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക് ഞാൻ ആധാർ ആയിട്ടുവരാം, യുവനടന്മാരെ ജീവിക്കാൻ അനുവദിക്കൂലാലേ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 


ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായനും പ്രധാന വേഷത്തിലുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. ഇവരുടെ ഏഴാമത് നിര്‍മാണ സംരംഭം കൂടിയാണിത്. ജിതിന്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച് റിലീസിന് എത്തിയ സിനിമകള്‍. ഗൗതം വാസുദേവ് മേനോന്‍റെ ഒരു സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്. 

ചീട്ടുകൊണ്ട് 'വിളയാടി' സൗബിൻ, തലപുകഞ്ഞ് പൊലീസ് വേഷത്തിൽ ബേസിൽ; 'പ്രാവിൻ കൂട് ഷാപ്പ്' ഫസ്റ്റ് ലുക്ക്

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ബസൂക്ക എന്ന സിനിമയും മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തില്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും