Mammootty : കൊച്ചു മകൾക്കൊപ്പം മാസായി 'മമ്മൂക്ക'; പ്രായം റിവേഴ്‌സ് ഗിയറിൽ ആണോന്ന് ആരാധകർ

Published : May 06, 2022, 08:59 AM IST
Mammootty : കൊച്ചു മകൾക്കൊപ്പം മാസായി 'മമ്മൂക്ക'; പ്രായം റിവേഴ്‌സ് ഗിയറിൽ ആണോന്ന് ആരാധകർ

Synopsis

കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണിത്. 

ലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി(Mammootty). സിനിമാ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കി തന്റെ ജൈത്രയാത്ര തുടരുകയാണ് താരം. സ്വന്തമായി സിനിമാ നിർ‌മ്മാണ കമ്പനിയും മമ്മൂട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിക്കുന്ന നടൻ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകൾ തന്നെയാണ് അതിന് കാരണവും. ഇപ്പഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. 

കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണിത്. ഇതിനോടകം തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൊച്ചുമകൾക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. 

അതേസമയം, സിബിഐ 5ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മെയ് ഒന്നാം തിയതി ആയിരുന്നു റിലീസ്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിൽ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സിനിമാസ്വാദകർ. ആ പ്രതീക്ഷ ചിത്രം കാത്തുവെന്നും ഇല്ലെന്നുമുള്ള റിവ്യൂകൾ പുറത്തുവരുന്നുണ്ട്. 

1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. പുഴു ആണ് അടുത്തതായി റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ
'ഞങ്ങളൊക്കെ കൊച്ചിയിലാ, നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ'? വിനീതിനോട് ബേസില്‍; ചിരി പടര്‍ത്തി 'മോളിവു‍ഡ് ടൈംസ്' ഇന്‍സ്റ്റ ലൈവ്