'യു ആർ എ വണ്ടർഫുൾ ആക്ടർ'; ബാലയ്യയെ പുകഴ്ത്തി മമ്മൂട്ടി, ത്രില്ലടിച്ച് താരം, വീഡിയോ വൈറൽ

Published : Nov 01, 2024, 08:27 PM ISTUpdated : Nov 01, 2024, 08:29 PM IST
'യു ആർ എ വണ്ടർഫുൾ ആക്ടർ'; ബാലയ്യയെ പുകഴ്ത്തി മമ്മൂട്ടി, ത്രില്ലടിച്ച് താരം, വീഡിയോ വൈറൽ

Synopsis

, ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിക്കുന്നത്.

തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഏറെ സുപരിചിതനാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. കഴിഞ്ഞ അൻപത് വർഷമായി തെലുങ്ക് സിനിമയിൽ സജീവമായി തുടരുന്ന ബാലയ്യയെ മലയാളികൾ ഒരുപക്ഷേ ശ്രദ്ധിച്ച് തുടങ്ങിയത് ട്രോളുകളിലും വിവാദങ്ങളിലൂടെയുമൊക്കെ ആകും. പിന്നീട് അദ്ദേഹത്തിന്റെ സിനിമകളും മലയാളികൾ കാണാൻ തുടങ്ങി. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള താരങ്ങളിൽ ഒരാളു കൂടിയായ ബാലയ്യ ടെലിവിഷൻ ഷോകളിലും സജീവമാണ്. അത്തരത്തിലൊരു ഷോയ്ക്കിടയിലെ വീഡിയോ ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. 

അടുത്തിടെ ബാലയ്യയും ദുൽഖർ സൽമാനും തമ്മിലുള്ള സംഭാഷണവും ഇതിനിടയിൽ മമ്മൂട്ടിയെ വീഡിയോ കോളിൽ വിളിച്ചതുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. തെലുങ്ക് ഷോയുടെ പ്രമോ ആയിരുന്നു ഇത്. ഇപ്പോഴിതാ ആ വീഡിയോ പൂർണമായും പുറത്തുവന്നിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയെ പോലെ മമ്മൂട്ടിയോട് സംസാരിക്കുന്ന ബാലയ്യയെ വീഡിയോയിൽ കാണാം. ഇതിനിടയിലാണ് തങ്ങൾ തമ്മിൽ സിനിമ ചെയ്യുന്നതിനെ കുറിച്ച് ബാലയ്യ ചോദിക്കുന്നത്. 

'എന്നാകും നമ്മളൊരുമിച്ചൊരു സിനിമ ചെയ്യുക' എന്നായിരുന്നു ബാലയ്യയുടെ ചോദ്യം. നിങ്ങൾ എപ്പോൾ പറഞ്ഞാലും ചെയ്യാം എന്നും ഉറപ്പായും സിനിമ ചെയ്യുമെന്നുമാണ് മമ്മൂട്ടി നൽകിയ മറുപടി. എനിക്കും നിങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്നും മികച്ചൊരു നടനാണ് ബാലയ്യയെന്നും മമ്മൂട്ടി പറയുന്നുണ്ട്. വളരെ വിനീതനായി ആ വാക്കുകളേറ്റെടുക്കുന്ന ബാലയ്യയെയും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. രണ്ടുപേരും ഒന്നിച്ചുള്ള സിനിമക്കായി കാത്തിരിക്കുന്നുവെന്നാണ് തെലുങ്ക് ആരാധകരുടെ കമന്റുകൾ. 

അമ്പമ്പോ..; റിലീസ് പ്രഖ്യാപിച്ചില്ല, അപ്പോഴേക്കും ലോക്കായത് 200 സ്ക്രീനുകൾ! കളംനിറഞ്ഞ് ആ മലയാള പടം

അതേസമയം, ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിക്കുന്നത്. വിനായകനും പടത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിര്‍മ്മാണ സംരംഭം കൂടിയാണ് ചിത്രം. ബസൂക്ക, ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ സിനിമകളാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത