'ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും', ട്രെന്റിങ്ങിൽ തുടർന്ന് മോഹൻലാൽ, സ്റ്റാർ സിങ്ങറിലും തിളങ്ങി മലയാളത്തിന്റെ എമ്പുരാൻ !

Published : Jul 22, 2025, 03:59 PM ISTUpdated : Jul 22, 2025, 04:12 PM IST
mohanlal

Synopsis

എപ്പിസോഡ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27ന് വൈകിട്ട് 7 മണി മുതൽ സംപ്രേക്ഷണം ചെയ്യും.

ലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. വില്ലനായി വെള്ളിത്തിരയിൽ എത്തി ഇന്ന് മലയാള സിനിമയുടെ മുഖമായി നിൽക്കുന്ന മോഹൻലാൽ ഇതാ ഏഷ്യാനെറ്റിന്റെ സ്റ്റാർ സിം​ഗർ സീസൺ 10 വേദിയിൽ എത്തുകയാണ്. ഷോയുടെ മൺസൂൺ ഫെസ്റ്റിവലിലാണ് മോഹൻലാൽ എത്തുന്നത്. ഈ എപ്പിസോഡ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27ന് വൈകിട്ട് 7 മണി മുതൽ  സംപ്രേക്ഷണം ചെയ്യും.

ഈ അവസരത്തിൽ എമ്പുരാൻ, തുടരും, വൈറൽ പരസ്യം എന്നിവയ്ക്ക് ശേഷം മോഹൻലാലിന്റെ സ്റ്റാർ സിം​ഗർ പ്രമോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രത്യേകിച്ച് മോഹൻലാലിന്റെ ലുക്ക്. സോഷ്യൽ മീഡിയയിൽ തുടരെ ട്രെന്റിങ്ങിലാണ് മോഹൻലാൽ ഇപ്പോൾ. ഈ സന്തോഷം ആരാധകരും പങ്കുവയ്ക്കുന്നുണ്ട്. "നേരം രണ്ട് വിധത്തിലാണ്, ഒന്ന് നല്ല നേരം പിന്നെ ചീത്ത നേരം, ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും. ലാലേട്ടൻ വീണ്ടും ട്രെന്റിങ്ങിൽ", എന്നാണ് ആരാധകർ കുറിക്കുന്നത്.

അതേസമയം, മോഹൻലാൽ ചീഫ് ഗസ്റ്റ് ആയി എത്തുന്ന സ്റ്റാർ സിങ്ങർ വേദിയിൽ, പോപ്പ് ഐക്കൺ ഉഷാ ഉതുപ്പ്, പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻ കുമാർ എന്നിവരും പങ്കുചേരും. ചിത്രയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് “ചിത്രഗീതം” എന്ന പേരിൽ സംഗീതാർച്ചനയും നടക്കും. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുന്നു ഹൃദയപൂർവം സിനിമയുടെ രസകരമായ അനുഭവങ്ങളും, ഓർമ്മകളും ഇവന്റിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഔദ്യോഗിക പ്രഖ്യാപനവും വേദിയിൽ വച്ച് മോഹൻലാൽ നടത്തും.

സംഗീതമേഖലയിലെ പ്രമുഖരായ കെ എസ് ചിത്ര, വിതു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഉഷാ ഉതുപ്പ് എന്നിവർക്ക് പുറമേ, സ്റ്റാർ സിംഗർ മത്സരാർത്ഥികളുടെ ഗാനങ്ങൾ, നൃത്തങ്ങൾ, കോമഡി സ്‌കിറ്റുകൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. മലയാളം - ബംഗാളി ചലച്ചിത്രനടി മോക്ഷയുടെ ആകർഷക നൃത്തപ്രകടനങ്ങൾ ഈ സന്ധ്യയുടെ ഭംഗി കൂട്ടും.

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും