'ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ്, ഒരിക്കലും പിടി തരാത്ത ഒന്ന്'; നിരഞ്ജൻ പറയുന്നു

Published : Dec 15, 2023, 10:32 PM ISTUpdated : Dec 15, 2023, 10:53 PM IST
'ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ്, ഒരിക്കലും പിടി തരാത്ത ഒന്ന്'; നിരഞ്ജൻ പറയുന്നു

Synopsis

നിരഞ്ജൻ എന്ന പേരിനേക്കാളും ടെലിവിഷൻ പ്രേമികൾ ആരാധിക്കുന്നത് ഹർഷൻ ആയിട്ടാണ്.

വിവിധ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന്‍. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിരഞ്ജൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നിരഞ്ജൻ തന്റെ കൂടുതൽ വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മനുഷ്യന് പിടികിട്ടാത്ത മനസിനെക്കുറിച്ചാണ് നടൻ പറയുന്നത്. ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ് എന്നാണ് നിരഞ്ജൻ പറയുന്നത്. 'ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ്സ്.. ഒരിക്കലും പിടി തരാത്ത ഒന്ന്.. അടിഞ്ഞുകൂടുന്നതൊക്കെയും ചേർത്തു സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്നത് മനസ്സിന് മാത്രമാണ്. നല്ലതെന്നോ ചീത്തയെന്നോ വേർതിരിവില്ലാതെ സ്നേഹമെന്നോ ദേഷ്യമെന്നോ വത്യാസമായില്ലാതെ എല്ലാമിങ്ങനെ എത്തിച്ചേർന്നു പറ്റിപ്പിടിക്കുന്ന മനസ്സ്,ആർക്കാണ് മനസിലാക്കാൻ സാധിക്കുക. പുറമെ ഒരു ചിരി പടർത്തിയാൽ മനസിൽ അലയടിക്കുന്നതെന്തെന്നു ഒരു മനുഷ്യനും കണ്ടുപിടിക്കാൻ പോലും അസാധ്യമാണ്.. ഒരു മനുഷ്യനെ മനസിലാക്കാനും പഠിക്കാനും സാധിക്കാത്തത് അതുകൊണ്ട് തന്നെയാണ്. ഇന്നും, ഒരിക്കലും കിട്ടാത്ത ഒന്നിനു വേണ്ടിയോ പലതിനു വേണ്ടിയോ മനസ്സു പായുന്നത് മനസിലാക്കാൻ സാധിക്കാത്തതും അതൊക്കെ കൊണ്ടാകും.. വല്ലപ്പോഴുമൊക്കെ നീലകുറിഞ്ഞികൾ മനസുകളിൽ പൂക്കട്ടെ.. സന്തോഷം നിറയട്ടെ' എന്ന് താരം ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.

28മത് ഐഎഫ്എഫ്കെയിൽ തിളങ്ങി 'തടവും' 'ആട്ട'വും; 'ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന്' സുവർണ ചകോരം

നിരഞ്ജൻ എന്ന പേരിനേക്കാളും ടെലിവിഷൻ പ്രേമികൾ ആരാധിക്കുന്നത് ഹർഷൻ ആയിട്ടാണ്. പൂക്കാലം വരവായി പരമ്പരയിലെ ഹർഷൻ. ഹർഷൻ ആകും മുൻപ് രവി എന്ന കഥാപാത്രത്തെയാണ് നിരഞ്ജൻ അവതരിപ്പിച്ചത്. ഇപ്പോൾ ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ല പരമ്പരയിലെ അശോകൻ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക