അമ്പതാം വയസില്‍ വീണ്ടും അച്ഛനായ സന്തോഷം; കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് പ്രഭുദേവ

Published : Jul 22, 2023, 09:12 AM IST
അമ്പതാം വയസില്‍ വീണ്ടും അച്ഛനായ സന്തോഷം; കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് പ്രഭുദേവ

Synopsis

ഇപ്പോള്‍ ഇത് ആദ്യമായി തന്‍റെ കുഞ്ഞുമായി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രഭുദേവയും ഭാര്യ ഹിമാനിയും. 

ചെന്നൈ: അടുത്തിടെയാണ് നടനും സംവിധായകനും ഡാന്‍സ് മാസ്റ്ററുമായ പ്രഭുദേവ വീണ്ടും അച്ഛനായത്. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും എന്നാണ് വാര്‍ത്ത പുറത്തുവന്നത്.

"അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന്‍ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു", പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് അന്ന് പറഞ്ഞത്. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഇത് എന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ജോലി താന്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഭുദേവ പറയുന്നു- "ജോലി ഞാന്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം", പ്രഭുദേവ അന്ന് പറഞ്ഞത്.

ഇപ്പോള്‍ ഇത് ആദ്യമായി തന്‍റെ കുഞ്ഞുമായി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രഭുദേവയും ഭാര്യ ഹിമാനിയും. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടിയാണ് ഒരു മാസം പ്രായമായ കുഞ്ഞുമായി എത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നിന്നാണ് പ്രഭുദേവയും ഭാര്യയും കുഞ്ഞും ദര്‍ശനം നടത്തിയത്. ഇതിന്‍റെ വീഡിയോകളും ഫോട്ടോകളും ഇതിനകം വൈറലാണ്. കുഞ്ഞിന്‍റെ മുഖം ക്യാമറകളില്‍ കാണാത്ത വിധം തുണിയില്‍ മൂടിയാണ് പ്രഭുദേവയുടെ ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്. 

റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിലെ മൂന്നു മക്കളില്‍ മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് 2008ല്‍ മരണപ്പെട്ടിരുന്നു.  അതേസമയം സംവിധായകന്‍, നടന്‍, നര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സിനിമകളില്‍ സജീവമാണ് പ്രഭുദേവ ഇപ്പോള്‍. സല്‍മാന്‍ ഖാന്‍ നായകനായ രാധെ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം. ബഗീരയാണ് അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം. നര്‍ത്തകന്‍ എന്ന നിലയില്‍ ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദറിലും പ്രഭുദേവ ശ്രദ്ധ നേടിയിരുന്നു.

റിലീസ് ആയതിന് പിന്നാലെ നോളന്‍റെ "ഓപ്പൺഹൈമർ" ചിത്രത്തിന് ഇരുട്ടടിയായി ആ വാര്‍ത്ത.!

"ഓ പർദേസി" :"വോയിസ് ഓഫ് സത്യനാഥനിലെ" പുതിയ ഗാനം ഇറങ്ങി

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത