'ലെ ലാലേട്ടൻ: അപ്പൂ നീ ഇതെങ്ങോട്ടാടാ'; പടുകൂറ്റൻ മരത്തിൽ വലിഞ്ഞുകയറി, കാടുംമലയും താണ്ടി വീണ്ടും പ്രണവ്

Published : Nov 06, 2024, 10:03 AM ISTUpdated : Nov 06, 2024, 10:11 AM IST
'ലെ ലാലേട്ടൻ: അപ്പൂ നീ ഇതെങ്ങോട്ടാടാ'; പടുകൂറ്റൻ മരത്തിൽ വലിഞ്ഞുകയറി, കാടുംമലയും താണ്ടി വീണ്ടും പ്രണവ്

Synopsis

വർഷങ്ങൾക്കുശേഷം ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ലയാളത്തിന്റെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി ബി​ഗ് സ്ക്രീനിൽ എത്തിയ പ്രണവ് സിനിമയിൽ അത്ര സജീവമല്ല. എന്നിരുന്നാലും താരത്തിന്റെ പുതിയ സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിച്ച പ്രണവ് നിലവിൽ സിയേറ നെവാഡയിലാണ് ഉള്ളത്. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ പ്രണവ് പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

പടുകൂറ്റൻ മരത്തിൽ വലിഞ്ഞ് കയറുന്ന മലകൾ നോക്കി നിൽക്കുന്ന പ്രണവിനെ ഫോട്ടോകളിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പതിവ് കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. 'മകനെ മടങ്ങി വരൂ', എന്നതാണ് അതിൽ പ്രധാന കമന്റ്. ഒപ്പം വിനീത് ശ്രീനിവാസനോട് പുതിയ സിനിമ ചെയ്യാനും പ്രണവിനെ തിരകെ കൊണ്ടുവരാനും ആരാധകർ പറയുന്നുണ്ട്.

'ലെ ലാലേട്ടൻ: അപ്പൂ നീ ഇതൊങ്ങോട്ടാടാ' എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ. എന്തായാലും യാത്രകളിൽ മുഴുകി പ്രണവ് മുന്നോട്ട് പോകുകയാണ്. പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ താഴ്വരയ്ക്കും ഗ്രേറ്റ് ബേസിനും ഇടയിലുള്ള ഒരു പർവതനിരയാണ് സിയേറ നെവാഡ.

അതേസമയം, വർഷങ്ങൾക്കുശേഷം ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രത്തിൽ നിവിൻ പോളി, ഷാൻ റഹ്മാൻ, നീരജ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നീത പിള്ള, അജു വർഗീസ് തുടങ്ങി വൻ താരനിര അണിനിരന്നിരുന്നു. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത്. ഏപ്രില്‍ 11ന് ആയിരുന്നു റിലീസ്. 

'പ്രായം കൂടുംതോറും അസുഖം കുറയുമെന്ന് ഡോക്ടർ, പക്ഷേ എനിക്ക് കൂടിവരുവാ'; അതിജീവനത്തിന്റെ വഴിയെ എലിസബത്ത്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത