Prithviraj Birthday Wish to Indrajith : 'ഹാപ്പി ബർത്ത് ഡേ ചേട്ടാ '; ഇന്ദ്രജിത്തിന് ആശംസയുമായി പൃഥ്വിരാജ്

Web Desk   | Asianet News
Published : Dec 17, 2021, 10:36 AM ISTUpdated : Dec 17, 2021, 10:57 AM IST
Prithviraj Birthday Wish to Indrajith : 'ഹാപ്പി ബർത്ത് ഡേ ചേട്ടാ '; ഇന്ദ്രജിത്തിന് ആശംസയുമായി പൃഥ്വിരാജ്

Synopsis

ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്. 

ലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്ത്( Indrajith). 'പടയണി' എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഇന്ദ്രജിത്തിന് അനുജൻ പൃഥ്വിരാജ്(Prithviraj) നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  

ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിരിക്കുന്നത്. 'ഹാപ്പി ബർത്ത്ഡേ ചേട്ടൻ' എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്.  ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഇന്ദ്രജിത്തിന് ജന്മദിനമാശംസയുമായി രംഗത്തെത്തുന്നത്. 

പടയണിക്ക് ശേഷം ‘ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയ ചിത്രങ്ങളിൽ ഒന്ന്. പിന്നീടിങ്ങോട്ട് തിരശ്ശീലയിൽ നിറ സാന്നിധ്യമായി താരമുണ്ട്. 

അതേസമയം, 'നൈറ്റ് ഡ്രൈവ്' എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും