'സ്മൈൽ പ്ലീസ് '; പ്രിയതമയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രവുമായി റാഫി

Published : Jul 09, 2021, 09:55 AM IST
'സ്മൈൽ പ്ലീസ് '; പ്രിയതമയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രവുമായി റാഫി

Synopsis

 ടിക് ടോക് താരമായി വളർന്നുവന്ന റാഫിയുടെ വധു മഹീനയും ടിക് ടോക് വീഡിയോകളിൽ താരമാണ്. 

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടി. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും. അതിൽ തന്നെ സോഷ്യൽ മീഡിയയിൽ താരമായ ശേഷം പരമ്പരയിലേക്കെത്തിയതായിരുന്നു സുമേഷ്, അഥവാ റാഫി. കഴിഞ്ഞ ദിവസമാണ് റാഫിയുടെ ജീവിതത്തിലെ വലിയ സന്തോഷ വിവരം പുറത്തുവന്നത്. റാഫിയുടെ ജന്മദിനത്തിൽ തന്നെ വിവാഹ നിശ്ചയം നടന്ന വാർത്തയായിരുന്നു അത്.

ടിക് ടോക് താരമായി വളർന്നുവന്ന റാഫിയുടെ വധു മഹീനയും ടിക് ടോക് വീഡിയോകളിൽ താരമാണ്. മഹീന ആയിരുന്നു ഈ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്.  എന്നാൽ തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് റാഫിയിപ്പോൾ. മഹീനയുടെ തോളത്ത് കൈവച്ച്  കോമൺ ലുക്കിലുളള ചിത്രമാണ് റാഫി പങ്കുവച്ചിരിക്കുന്നത്. സ്മൈൽ പ്ലീസ് എന്നാണ് റാഫി ചിത്രത്തിന് നൽകിയ കാപ്ഷൻ. വിവാഹ നിശ്ചയ സമയത്തുള്ളചിത്രങ്ങളിലൊന്നാണ് റാഫി ഷെയർ ചെയ്തത്. 

പരിചിത മുഖമായ ശ്രീകുമാർ നായക വേഷത്തിലെത്തിയ പരമ്പര , ടെലിവിഷൻ ആങ്കർ എന്ന നിലയിൽ ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്തിന്റെ ആദ്യ അഭിനയ സംരംഭം  തുടങ്ങി പ്രത്യേകതകളുമായിട്ടായിരുന്നു ചക്കപ്പഴം എത്തിയത്. ഇവർക്ക് പുറമെ സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ റാഫി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി.  റാഫി അവതരിപ്പിച്ച ശ്രീകുമാറിന്റെ സഹോദര കഥാപാത്രമായ സുമേഷ് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ