Latest Videos

'ചേട്ടനെ കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്ന് അനിത അനിയത്തിയോട് പറഞ്ഞ് വിടുകയായിരുന്നു'

By Web TeamFirst Published May 24, 2024, 12:42 PM IST
Highlights

സീ വിത്ത് എലിസ എന്ന വ്‌ളോഗറുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെയും ഭാര്യ അനിതയുടെയും പ്രണയകഥ പറയുകയാണ് രാജേഷ്.

കൊച്ചി: സിനിമയിൽ നിന്നാണ് അഭിനയത്തിന്‍റെ തുടക്കം എങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ. നായകനായും വില്ലനായും സഹ നടനായും ഒക്കെ സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്ന രാജേഷിനു ആരാധകരും ഏറെ ആണ്. ഇപ്പോഴിതാ സീ വിത്ത് എലിസ എന്ന വ്‌ളോഗറുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെയും ഭാര്യ അനിതയുടെയും പ്രണയകഥ പറയുകയാണ് രാജേഷ്.

"ഭാര്യയ്ക്ക് എന്നെ കല്യാണം കഴിക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഇവൻ ഇന്ന് അല്ലെങ്കിൽ നാളെ ഒരു നടൻ ആകും എന്നത്. ഞങ്ങളുടേത് ലവ് മാരേജ് ആണ്. ആദ്യം സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ഇതൊക്കെ ഷെയർ ചെയ്യാറുണ്ടായിരുന്നു. ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ആണ് എന്റെ ഭാര്യ എന്നെ ആദ്യമായി കാണുന്നത്. ഞാൻ വെസ്റ്റേൺ മ്യൂസിക്കിൽ പത്തുവർഷം പ്രൊഫെഷണൽ വോക്കലിസ്റ്റായി ബാൻഡിൽ പാടിയിരുന്ന ആളാണ്.

അവളുടെ കോളേജിൽ ഞങ്ങളുടെ ഒരു പരിപാടി ഉണ്ടായിരുന്നു. എന്റെ അനിയത്തി അവളുടെ ഫ്രണ്ട്സിനെ പരിചയപ്പെടുത്താൻ കൊണ്ടുവന്നിരുന്നു. അതിൽ ഒരാൾ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. ഞങ്ങൾ ആദ്യം സുഹൃത്തുക്കളായി. ഞാൻ ആയിരുന്നില്ല പ്രൊപ്പോസ് ചെയ്തത്. അനിത എന്റെ അനിയത്തിയോട് പറഞ്ഞുവിടുകയായിരുന്നു ചേട്ടനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന്. അവൾ ഡിഗ്രിയ്ക്ക് പഠിക്കുവായിരുന്നു, ഞാൻ എംഎ ചെയ്യുവായിരുന്നു.

ഞാൻ പഠിത്തം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തപ്പോൾ ആണ് അവളുടെ അച്ഛനെ പോയി കണ്ടത്. മൂന്നാലു മണിക്കൂർ അച്ഛനോട് സംസാരിച്ചാണ് കൺവിൻസ്‌ ചെയ്തത്. മൂന്നു മക്കൾ ആണ്. മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോർത്ത് ഇന്ത്യൻ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാൻ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടിൽ ഹിന്ദി കൂടി സംസാരിക്കണം" രാജേഷ് ഹെബ്ബാർ പറയുന്നു.

ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിനെതിരെ സൈബര്‍ ആക്രമണം: പൊലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍

ഗുഡ് ബാഡ് അഗ്ലിയില്‍ അജിത്ത് വാങ്ങുന്നത് വന്‍ ശമ്പളം; ചിത്രം ആരംഭിച്ചു

click me!