ചക്രശ്വാസം വലിക്കുന്ന ചിത്രവുമായി പിഷാരടി; ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Aug 13, 2020, 08:26 PM IST
ചക്രശ്വാസം വലിക്കുന്ന ചിത്രവുമായി പിഷാരടി; ഏറ്റെടുത്ത് ആരാധകര്‍

Synopsis

നടനായ ജോജു ജോര്‍ജ് അടക്കമുള്ള ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. ഫോട്ടോയാണോ ക്യാപ്ഷനാണോ ആദ്യം ഉണ്ടായതെന്നാണ് ആരാധകരുടെ സംശയം.

കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. താരത്തിന്റെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് നല്‍കുന്ന കമന്റുകളാണ്. ഇതിപ്പോ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കണ്ടെത്തുകയാണോ, അതോ ക്യാപ്ഷന് ഫോട്ടോ കണ്ടെത്തുകയാണോ എന്നാണ് ആരാധകരുടെ സംശയം.

കഴിഞ്ഞദിവസം പിഷാരടി പങ്കുവച്ച ചിത്രവും അതിനിട്ട ക്യാപ്ഷനുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടയറുകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, ചക്രശ്വാസം എന്നാണ് പിഷാരടി കമന്റിട്ടിരിക്കുന്നത്. കൂടാതെ ഹാഷ്ടാഗായി ചക്രവര്‍ത്തിയെന്നും കുറിച്ചിട്ടുണ്ട്. ഒരാള്‍ ചക്രശ്വാസം വലിക്കുന്നതുകണ്ട് ആദ്യമായാണ് ചിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നടനായ ജോജു ജോര്‍ജ് അടക്കമുള്ള ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. ഫോട്ടോയാണോ ക്യാപ്ഷനാണോ ആദ്യം ഉണ്ടായതെന്നാണ് ആരാധകരുടെ സംശയം.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ