'ഫോട്ടോയിൽ അത് മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല'; മോശം കമന്റിന് സാധികയുടെ മറുപടി

Web Desk   | Asianet News
Published : Aug 13, 2020, 08:24 PM IST
'ഫോട്ടോയിൽ അത് മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല'; മോശം കമന്റിന് സാധികയുടെ മറുപടി

Synopsis

ഓണത്തോടനുബന്ധിച്ച് സെറ്റ് സാരിയുടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാധികയിപ്പോൾ

താരങ്ങള്‍ക്ക് നേരെ മോശം കമന്‍റുകളും പ്രതികരണങ്ങളും വരുന്നത് സോഷ്യൽ മീഡിയയിൽ പുതിയ കാര്യമല്ല. എന്നാൽ  അത്തരം ആളുകളോട് താരങ്ങള്‍ തന്നെ ഇപ്പോൾ പ്രതികരിക്കാറുമുണ്ട്. അതൊക്കെ വാര്‍ത്തയാകാറുമുണ്ട്. അക്കൂട്ടത്തില്‍ നിരന്തരം സോഷ്യൽ മീഡിയയിലെ മോശം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാൽ.

താൻ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വന്ന് അശ്ലീല പരാമർശങ്ങൾ നടത്തിയവർക്ക്  ശക്തമായ രീതിയിൽ തന്നെ താരം പലപ്പോഴായി മറുപടി നൽകിയിരുന്നു. ഇതിൽ പലതും വാർത്തയാവുകയും ചെയ്തു. ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച് താരം സെറ്റ് സാരിയുടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. 

പലരും താരത്തിന് ആശംസകളുമായി എത്തുന്നുണ്ട്. പ്രതികരണങ്ങൾക്ക് മിക്കതിനും താരം മറുപടിയും നൽകിവരുന്നുണ്ട്. ചിത്രത്തന് എത്ര പ്രായമായി എന്ന് ചോദിച്ച വ്യക്തിയോട് തനിക്ക് 32 വയസ്സായി എന്നും ഉയരം ചോദിച്ച വ്യക്തിക്ക് 5.8 എന്നും താരം മറുപടി നൽകി. പിന്നാലെ ശരീരഭാഗം കാണിച്ച് ചിത്രം ഇടുന്നത് എന്തിനാണെന്ന് ചോദിച്ചയാളോട്, 'ആ ഫോട്ടോയിൽ അത് മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പമാണ്'- എന്നായിരുന്നു സാധികയുടെ മറുപടി.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ