'അവളെ കെട്ടിയിരുന്നേല്‍ ഞാനിന്നൊരു മുത്തച്ഛന്‍ ആയേനെ'; ആദ്യ 'ക്രഷി'നെ കുറിച്ച് സല്‍മാന്‍ ഖാന്‍

Web Desk   | Asianet News
Published : Oct 21, 2021, 08:30 AM IST
'അവളെ കെട്ടിയിരുന്നേല്‍ ഞാനിന്നൊരു മുത്തച്ഛന്‍ ആയേനെ'; ആദ്യ 'ക്രഷി'നെ കുറിച്ച് സല്‍മാന്‍ ഖാന്‍

Synopsis

തന്റെ കുട്ടിക്കാലത്തെ 'ക്രഷ്' ഇപ്പോള്‍ മുത്തശ്ശിയാണെന്നാണ് സല്‍മാന്‍ പറയുന്നത്. 

ബോളിവുഡ്(bollywood) താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വല്ലാത്ത താൽപര്യമാണ്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ(social media) വലിയ വാർത്തയാവാറുണ്ട്. അതിൽ പ്രധാനിയാണ് സൽമാൻ ഖാൻ(Salman Khan). താരത്തിന്റെ പ്രണയബന്ധങ്ങൾ എന്നും ബോളിവുഡിലെ ചൂടേറിയ ചർച്ചകളായിരുന്നു. ഐശ്വര്യ റായി മുതൽ നിരവധി നടിമാരുമായി സൽമാൻ ഖാന്റെ പേര് പല കാലങ്ങളിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഈ ബന്ധങ്ങൾക്ക് അധിക നാളത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ ആദ്യത്തെ ക്രഷിനെ(crush) കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. 

തന്റെ കുട്ടിക്കാലത്തെ 'ക്രഷ്' ഇപ്പോള്‍ മുത്തശ്ശിയാണെന്നാണ് സല്‍മാന്‍ പറയുന്നത്. താരം അവതാരകനായ ബിഗ്‌ബോസിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു പക്ഷേ ഞാനത് തുറന്നു പറഞ്ഞില്ല. തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ പട്ടി എന്നെ കടിച്ചേനെ സല്‍മാന്‍ പറഞ്ഞു. 

Read Also: ജീവിതത്തിൽ കൂടുതൽ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം അതുമാത്രം; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ

കുട്ടിക്കാലത്ത് ഒരേ സമയം തനിക്കും തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ അവഗണിക്കുമോ എന്ന ഭയം കാരണം അത് അവളോട് പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് അവള്‍ക്കും തന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയതെന്ന് സല്‍മാന്‍ പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു. അന്ന് അത് പറയാതിരുന്നതിന് ദൈവത്തിന് നന്ദി. അവളെക്കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ചിത്രം മാറി. അവള്‍ ഇപ്പോള്‍ ഒരു മുത്തശ്ശിയാണ്. ചെറുമക്കള്‍ എന്റെ ഫാന്‍ ആണെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

നേരത്തെ ബി​ഗ് ബോസിൽ, ജീവിതത്തിൽ കൂടുതൽ കാലം നീണ്ടുനിന്ന ബന്ധത്തെ കുറിച്ചും സൽമാൻ പറഞ്ഞിരുന്നു, ബിഗ്ബോസ് സീസൺ 4 മുതലാണ് സൽമാൻ പരിപാടിയുടെ അവതാരകനായി എത്തിയത്. പിന്നീട് കഴിഞ്ഞ 11 വർഷമായി ഈ ബന്ധം താരം തുടർന്ന് കൊണ്ടിരിക്കുന്നു. തന്റെ ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നായിരുന്നു സൽമാൻ പറഞ്ഞത്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക