2025ലാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്നും നടി സായ് ധൻഷികയാണ് വധുവെന്നും വിശാൽ വെളിപ്പെടുത്തിയത്. പിന്നാലെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു.

ലയാളികൾക്കും പ്രിയങ്കരനായ തമിഴ് താരമാണ് വിശാൽ. അദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയ സ്വീകാര്യത കേരളക്കര നൽകാറുണ്ട്. കലങ്ങളായി സിനിമാ മേഖലയിലുള്ള വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോള്‍ തമിഴകത്തെ സംസാര വിഷയം. 2025ലാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്നും നടി സായ് ധൻഷികയാണ് വധുവെന്നും വിശാൽ വെളിപ്പെടുത്തിയത്. പിന്നാലെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ധൻഷിക.

തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ പുതിയ ബിൽഡിങ്ങിന്റെ ജോലികൾ കഴിയുമ്പോഴാകും വിശാലുമായുള്ള വിവാഹമെന്നാണ് ധൻഷിക പറയുന്നത്. വിശാലിന്റെ ഏറ്റവും വലിയ സ്വപ്നമാണതെന്നും അതിനായി കഴിഞ്ഞ 9 വർഷമായി കാത്തിരിക്കുന്നുവെന്നും ധൻഷിക പറയുന്നു.

"നടികർ സംഘം ബിൽഡിം​ഗ് പണി കഴിയുമ്പോഴാകും ഞങ്ങളുടെ വിവാഹം. വിശാലിന്റെ 9 വർഷമായുള്ള സ്വപ്നമാണ്. ഒരു മനിതനോട കനവ് അത്. അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു. അതിനെ ആർക്കും തടുക്കാനും പറ്റില്ല", എന്നായിരുന്നു ധൻഷികയുടെ വാക്കുകൾ. ബിഹൈൻഡ് വുഡ്സ് തമിഴിനോട് സംസാരിക്കുകയായിരുന്നു താരം.

തങ്ങളുടെ പ്രണയത്തെ കുറിച്ചും ധൻഷിക പറയുന്നുണ്ട്. "15 വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. നടികർ സംഘം മീറ്റിങ്ങുകൾക്ക് മുടങ്ങാതെ പോകാറുണ്ട്. ഞങ്ങൾക്കുണ്ടായ തോന്നലിൽ നിന്നാണ് വിവാഹം വരെ എത്തിയത്. ഞാനും അദ്ദേഹവും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അതിലൊന്നും വലിയ കാര്യമില്ല. ഞാൻ മെച്വേർഡായ ഒരാളാണ്. എനിക്ക് വേണ്ടതും മെച്വേർഡായ ഒരാളേയാണ്. രണ്ടുപേരും പരസ്പരം മനസിലാക്കിയാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്. ഞാൻ വന്ന ശേഷം വിശാൽ മാറിയോ എന്നാണ് പലരും ചോദിക്കുന്നത്. എന്ത് വേണമെങ്കിലും സ്നേഹം കൊണ്ട് മാറ്റം. ഞാനും മാറിയിട്ടുണ്ട്. ദേഷ്യമൊക്കെ കുറഞ്ഞു. ശാന്തമായി", എന്നാണ് ധൻഷിക പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming