'ഇനി സബ് കളക്ടര്‍ രണ്‍ദീപ്' : സ്‌ക്രീനിലേക്ക് മടങ്ങിയെത്തി ശരത് ദാസ്

By Web TeamFirst Published Oct 30, 2021, 9:32 PM IST
Highlights

ഏഷ്യാനെറ്റില്‍ നവംബര്‍ മുതല്‍ സംപ്രേക്ഷണത്തിനൊരുങ്ങുന്ന പരമ്പരയാണ് 'ദയ'. 

ലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ശരത് ദാസ്(sarath das). മിനിസ്‌ക്രീനിലെ നിത്യഹരിത താരമായ ശരത് ശ്രീ മഹാഭാരതം പരമ്പരയിലെ(serial) ശ്രീകൃഷ്ണനായാണ് ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയത്. ശേഷം നിരവധി സിനിമകളിലും പരമ്പരകളിലുമായി ശരത് എന്നും ക്യാമറയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നു. നായകനായും സൗമ്യനായ വേഷങ്ങളിലൂടെയും ആരാധകര്‍ക്ക് പ്രിയങ്കരനായ ശരത് അവസാനമായ ക്യാമറയ്ക്ക് മുന്നിലെത്തിയത് ഭ്രമണം പരമ്പരയിലെ വില്ലനായിട്ടായിരുന്നു. നൂറിലധികം പരമ്പരകളില്‍ വേഷമിട്ട ശരത്, ദയ(daya) എന്ന പരമ്പരയിലൂടെ വീണ്ടും മലയാളികളുടെ സ്വീകരണ മുറികളിലേക്കെത്തുകയാണ്.

ഏഷ്യാനെറ്റില്‍ നവംബര്‍ മുതല്‍ സംപ്രേക്ഷണത്തിനൊരുങ്ങുന്ന പരമ്പരയാണ് 'ദയ'. വലിയൊരു താരനിര അണിനിരക്കുന്ന പരമ്പരയില്‍ സബ് കളക്ടര്‍ രണ്‍ദീപ് ആയാണ് ശരത് വേഷമിടുന്നത്. ഏഷ്യാനെറ്റിന്റെ യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശേഷം പങ്കുവച്ചുകൊണ്ട് ശരത്ത് എത്തിയത്. മലയാളം പരമ്പരകളുടെ ചരിത്രത്തിലെ പുത്തന്‍ പരീക്ഷണമായിരിക്കും ദയ എന്നാണ് അറിയുന്ന വിവരം. സാധരണ പരമ്പരകളുടെ ശൈലിയില്‍നിന്നും മാറിയാണ് ദയ വരുന്നതെന്ന്, പരമ്പരയുടെ പരസ്യം കാണുമ്പോള്‍ത്തന്നെ മനസ്സിലാക്കാവുന്നതാണ്.

'ഏഷ്യാനെറ്റില്‍ ആരംഭിക്കുന്ന പുതിയ പരമ്പരയായ ദയയില്‍ രണ്‍ദീപ് എന്ന കഥാപാത്രമായി ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. ജീവിതം ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ രണ്‍ദീപിന് നല്‍കിയിട്ടുണ്ട്. എങ്കിലും എപ്പോഴും നന്മയുടെ പക്ഷത്തായിരിക്കും രണ്‍ദീപ്' എന്നാണ് കഥാപാത്രത്തെക്കുറിച്ച് ശരത് പറയുന്നത്. മറക്കാതെ കാണണമെന്നും ശരത്ത് വീഡിയോയിലൂടെ പറയുന്നുണ്ട്. 

കന്നഡ തെലുങ്ക് സിനിമാ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ പല്ലവി ഗൗഡയാണ് പ്രധാന കഥാപാത്രമായ ദയയെ അവതരിപ്പിക്കുന്നത്. അല്ലിയാമ്പല്‍ എന്ന മലയാള പരമ്പരയിലെ അല്ലിയായി പല്ലവി മലയാളിക്ക് പരിചിതയാണ്. പുതുമുഖ താരമായ സന്ദീപ് മോഹനാണ് പരമ്പരയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വരുന്ന നവംബര്‍ ഒന്ന് മുതലാണ് വൈകീട്ട് 6 മണിക്ക് ദയ സംപ്രേഷണം തുടങ്ങുന്നത്.

tags
click me!