'എന്നും നിന്റെ സ്നേഹത്തിനുമുൻപിൽ തോൽക്കാനാണിഷ്ടം'; സർപ്രൈസ് പിറന്നാൾ ആഘോഷം, കണ്ണുനിറച്ച് ഷാജുവിന്റെ സുനി

Web Desk   | Asianet News
Published : Sep 26, 2020, 10:07 PM IST
'എന്നും നിന്റെ സ്നേഹത്തിനുമുൻപിൽ തോൽക്കാനാണിഷ്ടം'; സർപ്രൈസ് പിറന്നാൾ ആഘോഷം, കണ്ണുനിറച്ച് ഷാജുവിന്റെ സുനി

Synopsis

പിറന്നാൾ ദിനത്തിൽ ചാന്ദിനിക്ക് മക്കൾ കൊടുത്ത സർപ്രൈസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാജു

മലയാളികൾക്ക് എളുപ്പം മറക്കാനാകാത്ത മുഖമാണ് നടൻ ഷാജു ശ്രീധറിന്റേത്. സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേർത്തുവച്ച് കലാകാരൻ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുൻ സീരിയൽ താരം ചാന്ദിനിയെ ആണ് ഷാജു വിവാഹം ചെയ്തത്. ഷാജു സുനിയെന്ന് വിളിക്കുന്ന ചാന്ദിനിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

പിറന്നാൾ ദിനത്തിൽ ചാന്ദിനിക്ക് മക്കൾ കൊടുത്ത സർപ്രൈസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാജുവിപ്പോൾ. ' എന്റെ പ്രിയതമയ്ക്ക് വേണ്ടി, എന്റെ മാലാഖക്കുട്ടികൾ ഒരക്കിയ സർപ്രൈസ് എന്നാണ് വീഡിയോക്കൊപ്പം ഷാജു കുറിച്ചത്. ആനന്ദക്കണ്ണീരണിഞ്ഞുകൊണ്ടാണ് ചാന്ദ്നി സർപ്രൈസിനെ വരവേറ്റത്. എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിനു മുൻപിൽ തോൽക്കുന്നതാണിഷ്ടം... എന്റെ സുനിക്ക് പിറന്നാൾ ആശംസകൾ' എന്ന് മറ്റൊരു പോസ്റ്റിൽ ഷാജു കുറിക്കുന്നു...

വീഡിയോ കാണാം

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും