'ഞാന്‍ ഒരു കോഫി കിട്ടുമോ എന്ന് നോക്കിയതാണ്'; കോക്ക്പിറ്റില്‍ കയറിയ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം

Published : May 29, 2023, 10:39 AM IST
'ഞാന്‍ ഒരു കോഫി കിട്ടുമോ എന്ന് നോക്കിയതാണ്'; കോക്ക്പിറ്റില്‍ കയറിയ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം

Synopsis

"അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം."

സിനിമയ്ക്ക് പുറത്തുള്ള കാരണങ്ങളാല്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്‍റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിന് ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷൈനിനെ തടഞ്ഞുവച്ച സംഭവം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാര്‍ ത്താപ്രാധാന്യം നേടിയത്. സ്വതസിദ്ധമായ നര്‍മ്മത്തോടെയായിരുന്നു പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൈനിന്റെ പ്രതികരണം. കോക്ക്പിറ്റ് എന്താണെന്ന് നോക്കാന്‍ പോയതാണെന്നും ഇത് പൊന്തിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വലിയ ഉറപ്പില്ലെന്നുമൊക്കെ ഷൈന്‍ പറഞ്ഞു. ഇപ്പോഴിതാ സംഭവിച്ചത് എന്തെന്ന് മറ്റൊരു കാരണം പറയുകയാണ് അദ്ദേഹം. ഏഷ്യാനെറ്റിന്‍റെ കുക്ക് വിത്ത് കോമഡി പരിപാടിയില്‍ പങ്കെടുക്കവെ അവതാരകയായ മീര നന്ദന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിന്‍റെ പ്രതികരണം.

"ഫ്ലൈറ്റില്‍ ആകെക്കൂടി ബാത്ത്‍റൂം, ഇരിക്കാനുള്ള സ്ഥലം, കോക്ക്പിറ്റ് ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ. ഇതിന്‍റെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ കോഫി മെഷീന്‍ ഒന്നുമില്ല. അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു", ഷൈന്‍ ടോം ചാക്കോ പറയുന്നു.

അതേസമയം വി കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് ഷൈന്‍ ടോമിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : സവര്‍ക്കറുടെ റോളില്‍ രണ്‍ദീപ് ഹൂദ; 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ടീസര്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത