എപ്പിസോ‍ഡുകള്‍ മനോഹരമാക്കാന്‍ കുഞ്ഞതിഥി എത്തി; 'സാന്ത്വനം' റിവ്യൂ

Published : May 29, 2023, 09:14 AM IST
എപ്പിസോ‍ഡുകള്‍ മനോഹരമാക്കാന്‍ കുഞ്ഞതിഥി എത്തി; 'സാന്ത്വനം' റിവ്യൂ

Synopsis

സംഘര്‍ഷങ്ങള്‍ക്ക് അയവുമായി അപ്പുവിന് ഒരു പെണ്‍കുഞ്ഞ്

പ്രേക്ഷകരുടെ സാന്ത്വനം വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മാസങ്ങളായി പ്രേക്ഷകര്‍ കാത്തിരുന്ന അതിഥിയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 'സാന്ത്വനം' കുടുംബത്തിന്റെ ജീവിതം പറഞ്ഞ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പരമ്പര ഇപ്പോള്‍ റേറ്റിംഗിലും മുന്നിലാണ്. കൂട്ടുകുടുംബത്തിലെ സ്നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചിട്ടുണ്ട്. ഇനി ഒരു കുഞ്ഞിന്റെ കുസൃതികളുമായി പരമ്പര ഒന്നുകൂടെ രസകരമാകുമല്ലോ എന്ന ആശ്വാസത്തിലാണ് പ്രേക്ഷകരുള്ളത്. ഗൃഹനാഥന്റെ വിയോഗത്തോടെ സാന്ത്വനത്തിലെ 'ബാലനും' ഭാര്യയായ ദേവിയും കുടുംബത്തെ നോക്കാന്‍ ആരംഭിച്ചത് തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്നുള്ള തീരുമാനത്തോടെ ആയിരുന്നു. അതുകൊണ്ടുതന്നെ സാന്ത്വനത്തിലേക്ക് എത്തിയ കുഞ്ഞതിഥിയെ ഏറ്റവും സന്തോഷത്തോടെ വരവേല്‍ക്കുന്നതും ബാലനും ദേവിയുമാണ്.

അപ്പുവിന്റേയും ഹരിയുടേയും വീട്ടുകാര്‍ തമ്മിലെ പ്രശ്‌നങ്ങള്‍ പരമ്പരയിലാകെ സംഘര്‍ഷം സൃഷ്ടിക്കുകയും കുഞ്ഞിക്കാലെന്ന മോഹം നടക്കില്ലേ എന്ന് പ്രേക്ഷകരും, സാന്ത്വനം വീട്ടുകാരുമെല്ലാം ശങ്കിച്ചത് കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു. പ്രേക്ഷകര്‍ക്കും സാന്ത്വനം വീട്ടുകാര്‍ക്കും ചെറിയൊരു ടെന്‍ഷന്‍ അപ്പുവിന്റെ കാര്യത്തിലുണ്ടായിരുന്നു. സുഖപ്രസവം നടക്കില്ലെന്നും അപ്പുവിനെ ഓപ്പറേറ്റ് ചെയ്യേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ക്കിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഏതായാലും, ഹരി എടുത്ത വലിയ തീരുമാനത്തോടെ, അതേ ആശുപത്രിയില്‍ തന്നെയാണ് അപ്പു കുഞ്ഞിന് ജന്മം നല്‍കിയത്.

പുലര്‍ച്ചെ 12.15-ന് ആയിരുന്നു കുഞ്ഞ് പിറന്ന് വീണത്. ആശുപത്രിയില്‍ കാത്തിരുന്ന എല്ലാവരുടേയും ടെന്‍ഷന്‍ അവസാനിച്ച്, സന്തോഷം അലതല്ലിയ നിമിഷമായിരുന്നു, ഡോക്ടര്‍ വന്ന് പെണ്‍കുഞ്ഞാണ് എന്ന് പറഞ്ഞ നിമിഷം. എന്നാല്‍ രാജേശ്വരിയുടെ മുഖത്ത് മാത്രം ഒരു തെളിച്ചം കാണുന്നില്ല. വിവരം ആദ്യമറിഞ്ഞവര്‍ വീട്ടിലുള്ളവരെ വിളിച്ച് കാര്യം പറയുന്നുമുണ്ട്. ആകെ മൊത്തം ഒരു പ്രസവത്തിന്റെ മൂഡിലേക്ക് പ്രേക്ഷകരേയും എത്തിക്കാന്‍ പരമ്പരയിലെ ഓരോ ഷോട്ടിനും കഴിയുന്നുണ്ട് എന്നതാണ് പുതിയ എപ്പിസോഡുകളുടെ പ്രത്യേകത. ആ ടെന്‍ഷനും കാത്തിരിപ്പും സന്തോഷവുമെല്ലാം വളരെ മനോഹരമായിട്ട് അഭിനേതാക്കാള്‍ ക്യാമറയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് ദിവസം തികയാത്തതിനാല്‍ ഇപ്പോഴുള്ളത്, ഇന്‍ക്യുബേറ്ററിലാണ്. അതുകൊണ്ടുതന്നൈ കുഞ്ഞിനെപ്പറ്റി അറിഞ്ഞെന്നല്ലാതെ ആരും കുഞ്ഞിനെ കണ്ടിട്ടില്ല. വരുന്ന ദിവസങ്ങളിലെ എപ്പിസോഡുകള്‍ മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ALSO READ : ഒരു കോടി ക്ലബ്ബില്‍ നിന്ന് 150 കോടി ക്ലബ്ബിലേക്ക്; ബോക്സ് ഓഫീസില്‍ പുതിയ സാധ്യതകള്‍ തേടുന്ന മോളിവുഡ്

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി