
ബോളിവുഡിലെ പ്രിയ ദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ 2023ൽ ആയിരുന്നു താരങ്ങൾ വിവാഹിതരായത്. നിലവിൽ തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കിയാരയും സിദ്ധാർത്ഥും. ഈ അവസരത്തിൽ കിയാരയെ കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീടുള്ള ജീവിതത്തിലെ പറ്റിയും പറയുകയാണ് സിദ്ധാർത്ഥ് മൽഹോത്ര.
'ലസ്റ്റ് സ്റ്റോറീസ് 2'ൽ ഏറെ ശ്രദ്ധനേടിയ കിയാരയുടെ ബോൾഡ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് താൻ സെറ്റിൽ ഉണ്ടായിരുന്നെന്ന് സിദ്ധാർത്ഥ് പറഞ്ഞു. 'ആ സീരീസ് സംവിധാനം ചെയ്തത് കരൺ ജോഹറാണ്. അദ്ദേഹത്തെ കാണാനാണ് സെറ്റിലെത്തിയത്. ഈ സീൻ കഴിഞ്ഞ് കിയാരയുമായി സംസാരിച്ചു. അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നീട് അവളെന്റെ ജീവനാകുക ആയിരുന്നു', എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. അടുത്തിടെ നടന്ന അഭിമുഖത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവാഹ ജീവിതമാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും അഭിമുഖത്തിൽ സിദ്ധാർത്ഥ് മൽഹോത്ര പറയുന്നു. കിയാര എന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. അവൾ കുടുംബ ജീവിത്തത്തിനാണ് പ്രാധാന്യം നൽകുന്നത്. കിയാരയുടെ ധാർമികതയും മൂല്യങ്ങളും അവളെ കൂടുതൽ ബഹുമാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും സിദ്ധാർത്ഥ് പറയുന്നു.
'എനിക്കൊരു അനുജൻ കൂടി ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ പിഴവ് മൂലം അവൻ മരിച്ചു': സിന്ധു കൃഷ്ണ
2012ലാണ് സിദ്ധാർത്ഥ് മൽഹോത്ര ബോളിവുഡിൽ എത്തുന്നത്. സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ ആയിരുന്നു ആദ്യ സിനിമ. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി. 2014ൽ ഫുഗ്ലി എന്ന സിനിമയിലൂടെയാണ് കിയാര സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡിൽ നിരവധി സിനിമകളിൽ കിയാര നായികയായി എത്തി. ലസ്റ്റ് സ്റ്റോറീസ് ആണ് കിയാരയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവ് നൽകിയത്. ഇതിലെ ബോൾഡ് സീനിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങളും കിയാരയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..