സ്വപ്ന വാഹനം ലക്കി നമ്പറിൽ സ്വന്തമാക്കി നടൻ സൂരജ് സൺ

Published : Jan 18, 2023, 10:13 PM IST
സ്വപ്ന വാഹനം ലക്കി നമ്പറിൽ സ്വന്തമാക്കി നടൻ സൂരജ് സൺ

Synopsis

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് സ്വപ്‌ന വാഹനം സ്വന്തമാക്കിയതെന്ന് സൂരജ്. 

മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടി കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്. നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇടയില്‍ ആല്‍ബങ്ങളും ചെയ്ത് വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിൽ സജീവമായ സൂരജ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്. 

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് സ്വപ്‌ന വാഹനം സ്വന്തമാക്കിയതെന്ന് സൂരജ് പറയുന്നു. ഷോറൂമിലേക്ക് വാഹനം വാങ്ങിക്കാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചതിന് ശേഷം, വാഹനവുമായി പുറത്തേക്ക് പോകുന്നതുമായ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. 

"എല്ലാവർക്കും നമസ്കാരം... ഞാൻ ജീവിതത്തിൽ പാലിച്ചുവന്ന ഒരു രീതിയുണ്ട്.. നിനക്കത് സാധിക്കില്ല. നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്താൽ പോരേ എന്നിങ്ങനെയുള്ള കുറേ ചിന്തകളും, പലരുടെയും വാക്കുകളും നമ്മളിൽ പലരെയും തളർത്തിയിട്ടുണ്ട്. അതുതന്നെയാണ് നമ്മളെയൊക്കെ സ്വപ്നം കാണാൻ ഭയപ്പെടുത്തിയതും, ഒരു ചോദ്യം അവശേഷിക്കുന്നു സ്വപ്നം കണ്ടാൽ മാത്രം മതിയോ പോരാ... അതിനുവേണ്ടി പ്രയത്നിക്കണം. നടക്കില്ല എന്ന് പറഞ്ഞ് തള്ളിയതിനെ നടത്തി കാണിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരത്തിലുള്ള സംതൃപ്തി അഭിമാനം അങ്ങനെയങ്ങനെ..." എന്നാണ് സോഷ്യൽ മീഡിയയിൽ സൂരജ് കുറിച്ചത്. 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലാണ് സൂരജിന്റെ ജീവിതം മാറ്റി മറിച്ചത്. പരമ്പരയിലെ നായകനായ ദേവന്‍ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിച്ചത്. പെട്ടെന്നൊരു ദിവസമാണ് നായകന്‍ പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സീരിയലില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നാണ് സൂരജ് പറഞ്ഞിട്ടുള്ളത്. അതിന് ശേഷം കരിയറില്‍ മാറ്റം വരുത്താനും നടന്‍ ശ്രമിച്ചു. ഇപ്പോൾ പുതിയൊരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് താരം. 

പ്രകടനത്തില്‍ വിസ്മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി; 'നൻപകൽ നേരത്ത് മയക്കം' തിയറ്റർ ലിസ്റ്റ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത