'ഒരുകാലത്ത് സിനിമയ്ക്ക് വേണ്ടി മേയ്‍ക്കോവർ വേണ്ടിവരുമെന്ന് സ്വപ്‍നമായിരുന്നു' സൂരജിന്റെ കുറിപ്പും വീഡിയോയും

Published : Jun 19, 2022, 05:01 PM IST
'ഒരുകാലത്ത് സിനിമയ്ക്ക് വേണ്ടി മേയ്‍ക്കോവർ വേണ്ടിവരുമെന്ന് സ്വപ്‍നമായിരുന്നു' സൂരജിന്റെ കുറിപ്പും വീഡിയോയും

Synopsis

മിനിസ്‍‍ക്രീനിൽ നിന്ന് കുറച്ചുകാലം മാറിനിന്നെങ്കിലും മലയാളികളുടെ മനസിൽ വലിയ സ്ഥാനമുള്ള താരമാണ് സൂരജ് സൺ (Sooraj Sun). സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ 'പാടാത്ത പൈങ്കിളി' (Padatha painkily)യിലൂടെയായിരുന്നു താരത്തിന്റെ വരവ്. 


മിനിസ്‍ക്രീനിൽ നിന്ന് കുറച്ചുകാലം മാറിനിന്നെങ്കിലും മലയാളികളുടെ മനസിൽ വലിയ സ്ഥാനമുള്ള താരമാണ് സൂരജ് സൺ (Sooraj Sun). സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ 'പാടാത്ത പൈങ്കിളി' (Padatha painkily)യിലൂടെയായിരുന്നു താരത്തിന്റെ വരവ്. പിന്നീട് പരമ്പരയിലൂടെ  സൂരജ് വലിയ  പ്രേക്ഷകപ്രീതി നേടി. പിന്നാലെ സോഷ്യൽ മീഡിയയിലും സജീവമായി താരം. ഇതിനോടകം സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‍ഫോമുകളിലായി വലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. 

ഇപ്പോഴിതാ സ്വപ്‍നം കണ്ടതുപോലെ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്.  തന്റെ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് എന്നും ആകാംക്ഷയോടെ സംസാരിച്ചിരുന്ന സൂരജ് ഒടുവിൽ ഒരു സിനിമയിൽ നായക വേഷത്തിൽ എത്തുകയാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 'ആറാട്ടുമുണ്ടൻ' എന്ന ചിത്രത്തിലാണ് താരത്തിന്റെ അരങ്ങേറ്റം കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

നേരത്തെ 'ഹൃദയ'ത്തിൽ കിട്ടിയ ചെറിയ വേഷം വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും താൻ ആദ്യം അഭിനയിച്ച സീരയൽ തന്നെയാണ് തന്നെ താനാക്കി മാറ്റിയതെന്നും ഹൃദയസ്‍പർശിയായ കുറിപ്പിൽ സൂരജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വലിയൊരു മോഹത്തിന്റെ, സ്വപ്‍നത്തിന്റെ പിന്നാലെയുള്ള യാത്രയെ കുറിച്ച് ഒരു കുറിപ്പും, ഒപ്പം ഒരു വീഡിയോയും പങ്കുവച്ചിരിക്കുകയാണ് സൂരജ്. 'പണ്ടൊക്കെ താടി എടുത്ത് മീശ വയ്ക്കുമ്പോഴും മുടി വളർത്തുമ്പോഴും.. ഒരുകാലത്ത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി ഇങ്ങനെയൊക്കെ മേയ്‍ക്കോവർ വേണ്ടിവരുമെന്ന് സ്വപ്‍നം മാത്രമായിരുന്നു. പക്ഷേ ഇന്ന് യാഥാർത്ഥ്യമായി'- എന്നാണ് താടി സ്വയം ട്രിം ചെയ്‍ത് കളയുന്ന വീഡിയോ പങ്കുവെച്ച് താരം എഴുതിയിരിക്കുന്നത്.

'ആറാട്ടുമുണ്ടൻ' എഎം മൂവീസ്  ബാനറിൽ , എംഡി സിബിലാൽ,  കെപി രാജ് വക്കയിൽ എന്നിവരാണ് നിർമാണം. ബിജു കൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രതത്തിന്റെ കഥ- രാജേഷ് ഇല്ലത്ത് ആണ്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത