സുദർശനയ്ക്ക് ചോറൂൺ; സന്തോഷം പങ്കുവച്ച് അര്‍ജുന്‍ സോമശേഖര്‍

Published : May 08, 2022, 03:04 PM IST
സുദർശനയ്ക്ക് ചോറൂൺ; സന്തോഷം പങ്കുവച്ച് അര്‍ജുന്‍ സോമശേഖര്‍

Synopsis

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും (sowbhagya venkitesh) അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ) ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ജീവിതത്തിലേക്ക് മകൾ സുദർശന കൂടി എത്തിയതിൻറെ സന്തോഷത്തിലാണ് ഇപ്പോൾ ഇരുവരും. സുദർശന എന്ന് മകൾക്ക്  പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ മകളുടെ ചോറൂൺ  ദിവസത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു  ചോറൂൺ നടന്നത്. സൗഭാഗ്യയുടെയും ഭർത്താവ് അർജുൻ സോമശേഖറിന്റെയും അടുത്ത ബന്ധുക്കൾ ചോറൂണ് ചടങ്ങിൽ പങ്കെടുത്തു.

സുദർശനയുടെ നൂലുകെട്ട്

മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ പങ്കുവച്ചിരുന്നു സൗഭാഗ്യ. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് മകള്‍ ജനിച്ചത്. 'സുദ അമ്മയോടൊപ്പം, ആദ്യമായി, അമ്മ എന്നേക്കാൾ കുറച്ചുകൂടുതൽ ഒരാളോട് ഇഷ്ടം കാണിക്കുന്നു'- എന്നാണ് ഒരു ചിത്രത്തിനൊപ്പം സൌഭാഗ്യ കുറിച്ചിരുന്നത്. അടുത്തിടെയാണ്  കുടുംബത്തിലെ നാല് തലമുറകൾക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്‍റെ വിശേഷം സൗഭാഗ്യ പങ്കുവച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോകളാണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവച്ചിരുന്നു.

വിവാഹവും, കരിയറും

നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ശ്രദ്ധ പിടിച്ചുപറ്റിയത് ടിക്ക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു. വീഡിയോകളിൽ നിറഞ്ഞു നിന്നെങ്കിലും സിനിമയില്‍ അഭിനയിക്കാനുള്ള ധൈര്യമില്ല തനിക്ക്  എന്നായിരുന്നു നേരത്തെ സൗഭാഗ്യ പറഞ്ഞത്. ഏറെ നാള്‍ പ്രണയത്തിലായിരുന്ന ശേഷമായിരുന്നു ചക്കപ്പഴം പരമ്പരിലൂടെ ശ്രദ്ധേയനും നര്‍ത്തകനുമായ അര്‍ജ്ജുന്‍ സോമശേഖരനുമായുള്ള വിവാഹം.  വിവാഹം ചെയ്ത ശേഷം, കുടുംബത്തിൽ നിന്നുള്ള  നിരവധി വീഡിയോകളുമായി ഇരുവരും എത്താറുണ്ട്. 

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. താര കല്യാണിന്റെ മകളായ സൗഭാഗ്യ നല്ലൊരു നർത്തകിയാണ്. സൗഭാഗ്യയ്ക്കും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം താരാ കല്യാണ്‍ ആണ് അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക