നടൻ സുദേവ് നായർ വിവാഹിതനായി

Published : Feb 19, 2024, 01:55 PM ISTUpdated : Feb 19, 2024, 02:32 PM IST
നടൻ സുദേവ് നായർ വിവാഹിതനായി

Synopsis

അമർദീപ് കൗർ ആണ് വധു.

ലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി. അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. 

മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായര്‍ ജനിച്ചു വളർന്നത്. പാർക്കറിൽ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.  

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. 2014ൽ ഇറങ്ങിയ ഹിന്ദി ചിത്രം ആയിരുന്നു ഇത്. മാധുരി ദീക്ഷിത്, ജൂഹി ചൗള ഉൾപ്പടെയുള്ള നിരവധി താരങങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും നടന് ലഭിച്ചിരുന്നു. 

വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ​ഗോപിക്ക്, അവാർഡ് സമ്മാനിച്ച് ​ഗവർണർ

 ശേഷം അനാർക്കലി, കരിങ്കുന്നം 6'എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളിൽ സുദേവ് പ്രധാന വേഷങ്ങളിൽ എത്തി കസറിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക