നമ്മൾ പരസ്പരം മനസ്സിലാക്കുന്നു, അതാണ് ജീവിതം കളര്‍ഫുള്‍ ആക്കുന്നത്: കുക്കുവും ദീപയും പറയുന്നു

Published : Feb 18, 2024, 10:06 PM IST
നമ്മൾ പരസ്പരം മനസ്സിലാക്കുന്നു, അതാണ് ജീവിതം കളര്‍ഫുള്‍ ആക്കുന്നത്: കുക്കുവും ദീപയും പറയുന്നു

Synopsis

രസ്പരം ഉള്ള അണ്ടർസ്റ്റാൻഡിങ് ആണ് നമ്മുടെ ജീവിത്തിന്റെ ഭംഗി. പരസ്പരം നമ്മൾ രണ്ടാളും മനസ്സിലാക്കുന്നു, എന്നുള്ളതാണ് സത്യമെന്നും കുക്കുവും ദീപയും പറയുന്നു.

രാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കുക്കുവും ദീപയും. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഒരിക്കലും ഓക്കെ ആകില്ലെന്ന് കരുതിയ വീട്ടുകാരുമായുള്ള പ്രശ്നം തീർന്നതിനെപ്പറ്റി പറയുകയാണ് ഇരുവരും. 

വിവാഹം കഴിഞ്ഞസമയത്ത് ഒരു കുഞ്ഞികാൽ കണ്ടാൽ എല്ലാം ഓക്കേ ആകുമെന്ന് ആളുകൾ പറയുമായിരുന്നു എന്നാൽ എന്റെ ഈ കാൽ കണ്ടിട്ട് ഓക്കേ ആയാൽ മതിയെന്നായിരുന്നു തങ്ങളുടെ തീരുമാനം എന്നും ഇരുവരും അഭിമുഖത്തിൽ തമാശയായി പറയുന്നുണ്ട്. വിവാഹത്തിന്റെ സമയത്ത് ഇരുവീടുകളിലും വലിയ വിഷയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ഓക്കേ ആയി എന്നാണ് രണ്ടാളും പറയുന്നത്. 

വർഷങ്ങൾക്ക് ശേഷം ദീപ വീട്ടിൽ കയറിയ കാര്യവും ഇരുവരും അഭിമുഖത്തിൽ പറയുന്നുണ്ട്. വര്ഷങ്ങള്ക്ക് ശേഷം അപ്പച്ചനോട് പള്ളിയിൽ വച്ചാണ് സംസാരിക്കുന്നത്. അതും ഞാൻ അങ്ങോട്ട് കയറിയാണ് സംസാരിക്കുന്നത്. ഒരു സെന്റിമെന്റ്സ് മൂഡ് ഒന്നും ഉണ്ടായില്ല. എന്നെ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വച്ച മൊമെന്റ് ഉണ്ടായി. അതിൽ അപ്പച്ചന്റെ സ്നേഹം എനിക്ക് പൂർണ്ണമായും മനസ്സിലായി. പിന്നീട് ക്രിസ്മസ് ആയപ്പോൾ ഞാൻ വീട്ടിലേക്ക് പോയി. കുക്കുവിനെ എന്നേക്കാൾ ഇഷ്ടം ആണ് വീട്ടുകാർക്ക് ഇപ്പോഴെന്നും ദീപ കൂട്ടിച്ചേർക്കുന്നു.

എങ്ങും 'ഭ്രമയു​ഗ' തരം​ഗം; 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് യുഗ'വുമായി സൂരജ് സൺ

ആദ്യം വീട്ടിൽ ചെന്നപ്പോൾ മറ്റൊരു ലോകത്ത് എത്തിയപോലെ ആയിരുന്നു. എന്നാൽ അവിടെ ഉള്ളവർ എല്ലാം തന്നെ കംഫർട്ട് സോണിലേക്ക് എത്തിച്ചു എന്നാണ് കുക്കുവിന് പറയാനുള്ളത്. പത്തുവര്ഷത്തിലധികമായി നമ്മൾ ഒരുമിച്ചിട്ട്, ഈ ജീവിതം എന്തുകൊണ്ട് ഇത്രയും കളർഫുൾ ആകുന്നു എന്ന് ചോദിച്ചാൽ എല്ലാ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. ആ പ്രശ്നങ്ങളെ സോൾവ് ചെയ്തുകൊണ്ട് മുൻപോട്ട് പോകുമ്പോഴാണ് ആ ലൈഫിന് ഭംഗി ഉണ്ടാവുക. അത് ഞങ്ങൾ രണ്ടാൾക്കും ഉണ്ട്. പരസ്പരം ഉള്ള അണ്ടർസ്റ്റാൻഡിങ് ആണ് നമ്മുടെ ജീവിത്തിന്റെ ഭംഗി. പരസ്പരം നമ്മൾ രണ്ടാളും മനസ്സിലാക്കുന്നു, എന്നുള്ളതാണ് സത്യമെന്നും കുക്കുവും ദീപയും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത