അമ്പോ വൻ പൊളി; കിടിലൻ വർക്കൗട്ട് വീഡിയോയുമായി സുരാജ്, കമന്റുമായി താരങ്ങൾ

Published : Jul 27, 2023, 08:11 PM IST
അമ്പോ വൻ പൊളി; കിടിലൻ വർക്കൗട്ട് വീഡിയോയുമായി സുരാജ്, കമന്റുമായി താരങ്ങൾ

Synopsis

അടുത്തിടെ മണിപ്പൂർ വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലയാളികളുടെ പ്രിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളിലൂടെ എത്തി ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്‍ത് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ നടൻ. ഗൗരവമേറിയ വേഷങ്ങള്‍ ചെയ്യുമ്പോഴും ആ പഴയ രസികത്തവും തമാശയും സുരാജ് കൈവിടാറില്ല. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുരാജ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുരാജ് പങ്കുവച്ചൊരു വർക്കൗട്ട് വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

കഠിനമേറിയ വർക്കൗട്ടുകൾ ചെയ്യുന്ന സുരാജ് വെഞ്ഞാറമൂടിനെ വീഡിയോയിൽ കാണാം. ഒപ്പം തന്റെ മാസ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോയിൽ സുരാജ് ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദനയാണ് നാളെ നിങ്ങൾ അനുഭവിക്കുന്ന ശക്തി', എന്നാണ് വീഡിയോയ്ക്ക് ഒപ്പം സുരാജ് കുറിച്ചിരിക്കുന്നത്. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'പറ്റിക്കാൻ വേണ്ടി ചെയ്യണതാണ് സാറെ...', എന്നാണ് രമേശ് പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്. പൊളിച്ചുവെന്ന് ഉണ്ണി മുകുന്ദനും കുറിക്കുന്നു. 'ഉയ്യ്യെന്റെ മോനേ..ദശമൂലം 2 loading, ഇതു ദാമു അല്ല, എന്റെ ദാമു ഇങ്ങനെ അല്ല, സത്യം പറ എന്താ അന്റെ ഉദ്ദേശം...', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

അടുത്തിടെ മണിപ്പൂർ വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ", എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്തയും സുരാജ് പങ്കുവച്ചിരുന്നു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന വാർത്ത ഏറെ ഞെട്ടലോടെ ആയിരുന്നു രാജ്യം കേട്ടത്. വൻ പ്രതിഷേധം രാജ്യമെമ്പാടും അരങ്ങേറിയിരുന്നു. 

'ഇനി താ ആരംഭം'; ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്മാന്റെ സ്റ്റൈലിഷ് ലുക്ക്‌; 'സമാറ' ട്രെയിലർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത