വിനായകനെ അവാർഡ് വേദിയിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല; പക്ഷെ വിനായകന്‍ ചെയ്തത്.!

Published : Dec 13, 2023, 04:09 PM IST
വിനായകനെ അവാർഡ് വേദിയിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല; പക്ഷെ വിനായകന്‍ ചെയ്തത്.!

Synopsis

ഹൈദരാബാദില്‍ വച്ചാണ് ഐഫാ അവാര്‍ഡ് നടന്നത്. സാധാരണ മലയാളത്തില്‍ നിന്നും പ്രമുഖരൊന്നും അവിടെ എത്താറില്ല. 

കൊച്ചി: സിനിമയിലും മിമിക്രി വേദികളിലും മലയാളിക്ക് സുപരിചിതനായ താരമാണ് ടിനി ടോം. എന്നും തന്‍റെ സിനിമ മിമിക്രി കാലത്തെ അനുഭവങ്ങള്‍ ടിനി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഹൈദരാബാദില്‍ ഒരു അവാര്‍ഡ് നൈറ്റ് ഹോസ്റ്റ് ചെയ്ത രസകരമായ അനുഭവം പറയുകയാണ് പുതിയൊരു വീഡിയോയില്‍ ടിനിടോം. 

ഹൈദരാബാദില്‍ വച്ചാണ് ഐഫാ അവാര്‍ഡ് നടന്നത്. സാധാരണ മലയാളത്തില്‍ നിന്നും പ്രമുഖരൊന്നും അവിടെ എത്താറില്ല. തെലുങ്ക് തമിഴ് മലയാളം എല്ലാ അവാര്‍ഡുകളും ഒന്നിച്ചാണ് നല്‍കുന്നത്. അതില്‍ അവതാരകനായാണ് എന്നെ വിളിച്ചത്. എനിക്ക് മുന്‍പ് സുരാജ് വെഞ്ഞാറന്‍മൂട് ഇത് ചെയ്തിട്ടുണ്ട്. അതിനാല്‍ ഞാന്‍ വിളിച്ച് അഭിപ്രായം ചോദിച്ചു. കൂടുതല്‍ കാശ് ചോദിക്കാനാണ് സുരാജ് പറഞ്ഞത്. ഇവിടെ ലഭിക്കുന്നതിന്‍റെ ഇരട്ടിയുടെ ഇരട്ടി എനിക്ക് അവിടെ കിട്ടി. 

അവിടെ പോയപ്പോള്‍ മലയാളത്തില്‍ നിന്നും ആരും വരുന്നില്ലെന്നും ടിനിയുടെ പരിചയത്തില്‍ ആളുകളെ വിളിക്കാന്‍ പറഞ്ഞു. അങ്ങനെ സൌബിനെയും, വിനായകനെയും, നാദിര്‍ഷയെയും, വിഷ്ണു ബിപിന്‍ എന്നിവരെയും വിളിച്ചു വരുന്നു. അവാര്‍ഡൊക്കെ ഇവര്‍ക്കായിരുന്നു. 

അവിടെ വന്‍ സുരക്ഷയായിരുന്നു സൌബിനും, വിനായകനും തെലുങ്ക് താരങ്ങളെപ്പോലെ സൈസ് ഇല്ലല്ലോ. വിനായകന്‍ വന്നത് ബ്ളാക്ക് ഫുൾ സ്ളീവ് ഷർട്ടും പാന്റും മെർക്കുറി ഗ്ളാസുമൊക്കെ വച്ചാണ്. വിനായകനെയും സൌബിനെയും സെക്യൂരിറ്റി കടത്തിവിട്ടില്ല. എന്നാല്‍ അയാം ആൻ ആക്‌ടർ എന്നൊക്കെ വിനായകൻ പറഞ്ഞ്. തമിഴ് തെലുങ്ക് നടന്മാര്‍ക്ക് മുന്നില്‍ തന്നെ വിനായകന്‍ ഇരുന്നു. 

സൗബിന് അവാർഡ് നൽകിയത് എആര്‍ റഹ്മാനാണ്. താങ്ക്സ് റഹ്മാനിക്ക എന്നായിരുന്നു സൗബിന്റെ പ്രതികരണമെന്നും ടിനി ടോം പറയുന്നു. അത് സൌബിന്‍റെ മനസിന്‍റെ ലാളിത്വമാണ് എന്ന് ടിനി ടോം പറയുന്നു. ഇതേ പോലെ തന്നെ ഈ അവാര്‍ഡ് നൈറ്റില്‍ ഡാന്‍സ് കളിക്കാന്‍ കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. അദ്ദേഹത്തിന്‍റെ റിഹേസല്‍ കണ്ട് തന്നെ ബാക്കി ഭാഷകര്‍ അത്ഭുതപ്പെട്ടുവെന്നും ടിനി കൌമുദി ടിവിയുടെ ടിനി ടോക്കില്‍ പറയുന്നു. 

'തനിക്ക് അത് പാലിക്കാന്‍ കഴിഞ്ഞില്ല': അശ്വതി ശ്രീകാന്ത് തുറന്നു പറയുന്നു.!

ചെന്നൈയില്‍‌ വെള്ളമിറങ്ങി; പക്ഷെ എയറിലായി സൂപ്പര്‍ താരങ്ങള്‍; ഗവണ്‍മെന്‍റിനെ പേടിയോ എന്ന് സോഷ്യല്‍ മീഡിയ.!
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത