'ഞാൻ ​ഗന്ധർവ്വനും മേലെ ഈ ഗന്ധർവ്വൻ പോകുമോ' എന്ന് ചോദ്യം; ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ

Published : Feb 17, 2023, 03:59 PM ISTUpdated : Feb 17, 2023, 04:04 PM IST
'ഞാൻ ​ഗന്ധർവ്വനും മേലെ ഈ ഗന്ധർവ്വൻ പോകുമോ' എന്ന് ചോദ്യം; ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ

Synopsis

ഗന്ധർവ്വൻ ലുക്കിലുള്ള ഉണ്ണി മുകുന്ദനെയാണ് ഫോട്ടോയിൽ കാണാനാകുക.

ല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷക പ്രിയം നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലും തന്റെ കരിയറിലും വലിയ മാറ്റമാണ് ഉണ്ണി കൊണ്ടുവന്നിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണ് ഇത്. 'ഗന്ധര്‍വ്വ ജൂനിയർ' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷെയർ ചെയ്ത ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഗന്ധർവ്വൻ ലുക്കിലുള്ള ഉണ്ണി മുകുന്ദനെയാണ് ഫോട്ടോയിൽ കാണാനാകുക. സുജിത് എന്നയാളാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. എഡിറ്റിം​ഗ് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ തന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണെന്നാണ് പറയുന്നത്. നിങ്ങൾ ഗന്ധർവ ജൂനിയർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുജിത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്നും നടൻ കുറിച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഇവയിൽ ചിലതിന് ഉണ്ണി മറുപടി നൽകുന്നുമുണ്ട്. 

'ഈ ക്ലാസ്സിക്‌ ചിത്രത്തിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ' എന്നാണ് ഞാൻ ​ഗന്ധർവ്വന്റെ പോസ്റ്റർ പങ്കുവച്ച് ഒരാൾ ചോദിച്ചത്. ഇതിന് 'അറിയില്ല ബ്രോ. എന്നാൽ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന നല്ല ചിത്രമായിരിക്കും, അതിനാണ് ഞാൻ ശ്രമിക്കുന്നത്', എന്നാണ് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. 'താടി ഒഴിവാക്കണം,മിസ്റ്റർ', എന്ന കമന്റിന് 'പറ്റില്ല മിസ്റ്റർ' എന്നും താരം മറുപടി നൽകുന്നുണ്ട്. 

'വരും തലമുറയുടെ ഗന്ധർവൻ, ഇനിയങ്ങോട്ട് തലമുറകൾ ഗന്ധർവ്വനായി കാണുന്നത് താങ്കളുടെ മുഖമായിരിക്കും, മാളികപ്പുറം കണ്ടു അത് പോലെ ഇതും വിജയം ഉണ്ടാവട്ടെ, ന്റെ സ്വപ്നത്തിലെ ഗന്ധർവൻ, നെഗറ്റീവ് പറയാൻ ഒരുപാട് പേര് കാണും, ധൈര്യമായിട്ട് മുൻപോട്ടു പോകുക, ഉണ്ണിയെ സ്നേഹിക്കുന്ന ഒരുപാടു പേര് ഉണ്ട്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ഫെബ്രുവരി 10ന് 'ഗന്ധര്‍വ്വ ജൂനിയർ' ചിത്രീകരണം ആരംഭിച്ചിരുന്നു. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. 40 കോടി ബജറ്റിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. ഒരു  ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമയാകും ​ഗന്ധർവ്വ ജൂനിയർ. 

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത