'വിജയ് ഭാവി മുഖ്യമന്ത്രി, ആർക്കും തടയാനാകില്ല'; മധുരയിൽ പോസ്റ്ററുകൾ; ഉദയനിധിക്ക് വിമർശനവും

Published : Oct 01, 2023, 12:50 PM ISTUpdated : Oct 01, 2023, 12:53 PM IST
'വിജയ് ഭാവി മുഖ്യമന്ത്രി, ആർക്കും തടയാനാകില്ല'; മധുരയിൽ പോസ്റ്ററുകൾ; ഉദയനിധിക്ക് വിമർശനവും

Synopsis

നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമർശം. 

ചെന്നൈ : നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ആരാധക കൂട്ടായ്മയുടെ പേരിൽ മധുരയിൽ പോസ്റ്റർ. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ആരാധക കൂട്ടായ്മ പോസ്റ്ററുകൾ പതിച്ചത്. നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമർശം. 

ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് പരാമർശിച്ചാണ് പോസ്റ്റർ. ലിയോ ഓഡിയോ റിലീസ് ഒഴിവാക്കിയതിന് പിന്നാലെ തമിഴകത്ത് ലിയോ റിലീസ് സംബന്ധിച്ച്  പല രീതിയിലുള്ള ചര്‍ച്ചകളാണുയരുന്നത്. അതിലൊന്ന് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്ക്കെതിരെ നീങ്ങുന്നുവെന്ന തരത്തിലുള്ള ആരോപണമാണ്. ലിയോ ഓഡിയോ റിലീസ് അടക്കം വേണ്ടെന്ന് വച്ചതിന് പിന്നാലെയാണ് ഇത് ശക്തമായത്. ഈ വിഷയം തമിഴകത്തെ യൂട്യൂബ് ചാനലുകളിലും മറ്റും ആദ്യം പ്രത്യക്ഷപ്പെട്ടത് ലിയോ സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ടാണ്. 

ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന മദ്യത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ

ഇപ്പോള്‍ തമിഴകത്തെ ഒന്നാം നമ്പര്‍ സിനിമ വിതരണ കമ്പനി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജെന്‍റ് മൂവിസാണ്. തമിഴകത്തെ പല സ്ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജൈന്‍റാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ വിജയിയുടെ കഴിഞ്ഞ പടം വാരിസ് പോലെ തന്നെ റെഡ് ജൈന്‍റിന് വിതരണാവകാശം ഒന്നുമില്ലാത്ത പടമാണ് ലിയോ. അതിനാല്‍ തന്നെ റെഡ് ജെന്‍റ് പടത്തിന്‍റെ ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നു എന്നാണ് ചില റൂമറുകള്‍ പരന്നത്. ഇതിന്‍റെ ഭാഗമായി ഭരണകക്ഷിയായ ഡിഎംകെ പിന്തുണയുള്ള റെഡ് ജൈന്‍റില്‍ നിന്നും ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന രീതിയില്‍ വിവരം ഉള്ളതിനാല്‍ ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ ഒഴിവാക്കിയത് എന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. 

 


 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത