നടൻ വിജയിയുടെ പ്രിയപ്പെട്ട റോൾസ് റോയ്സ് കാർ വിൽപ്പനയ്ക്ക് വച്ചു; വില ഇതാണ് !

Published : Aug 02, 2024, 08:23 PM IST
നടൻ വിജയിയുടെ പ്രിയപ്പെട്ട റോൾസ് റോയ്സ് കാർ വിൽപ്പനയ്ക്ക് വച്ചു; വില ഇതാണ് !

Synopsis

ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സഹതാരങ്ങളെ ഈ കാറില്‍ വിജയ് റൈഡിന് കൊണ്ടുപോയ വീഡിയോ വളരെ വൈറലായിരുന്നു

ചെന്നൈ: തമിഴ് സിനിമയില്‍ താരപദവിയുടെ കൊടുമുടിയിൽ നിൽക്കുന്ന നടൻ വിജയ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് തന്‍റെ കാറിന്‍റെ ടാക്സിന്‍റെ പേരിലായിരുന്നു. 2012-ൽ വിജയ് ഒരു പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വാങ്ങിയതും. അതിന്‍റെ നികുതിക്കേസ് കോടതിയില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഒരു ഘട്ടത്തില്‍ റീലില്‍ മാത്രമേ സ്റ്റാറാകൂ, റിയലായി അല്ലെ എന്ന് പോലും ചോദിച്ചിരുന്നു.

അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തി. ടാക്സ് എന്നത് തീര്‍ച്ചയായും അടയ്ക്കേണ്ട കാര്യമാണെന്നും അത് സംഭവാനയായി നല്‍കേണ്ടതല്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. ഈ കേസ് നടന്നെങ്കിലും പലപ്പോഴും ഈ കാര്‍ വിജയ് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. 

എന്നാല്‍ തന്‍റെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വിജയ് വില്‍ക്കാന്‍ ഇട്ടിരിക്കുന്നു എന്നാണ് വിവരം. ആഢംബര കാറുകളുടെ ഡീല്‍ നടത്തുന്ന സ്ഥാപനം എംപയര്‍ ഓട്ടോസിന്‍റെ കീഴിലാണ് വിജയിയുടെ കാര്‍ വില്‍പ്പനയ്ക്ക് വന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സഹതാരങ്ങളെ ഈ കാറില്‍ വിജയ് റൈഡിന് കൊണ്ടുപോയ വീഡിയോ വളരെ വൈറലായിരുന്നു. വിജയ്ക്ക് മിനി കൂപ്പർ, ഇന്നോവ, ബിഎംഡബ്ല്യു ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ ഉണ്ടെങ്കിലും റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ അദ്ദേഹം തന്നെ ഓടിക്കുന്നതാണ്. 

ബീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം സംവിധായകൻ നെൽസൺ, ഡാൻസ് മാസ്റ്റർ സതീഷ്, നായിക പൂജ ഹെഗ്‌ഡെ, അപർണ ദാസ് എന്നിവരെ ഈ കാറില്‍ റൈ‍ഡ് കൊണ്ടുപോയ വീഡിയോ വൈറലായിരുന്നു. എന്നാല്‍ വിജയിയുടെ കാര്‍ തേടി ആവശ്യക്കാര്‍ എത്തിയോ എന്ന് വ്യക്തമല്ല.

ഇത് വില്‍പ്പനയ്ക്ക് വച്ച കമ്പനി പറഞ്ഞിരിക്കുന്ന വില 2.6 കോടിയാണ്. എന്നാല്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് നീക്കുപോക്കുകള്‍ ഉണ്ടാകും എന്നാണ് വില്‍പ്പന നടത്തുന്ന കാര്‍ ഏജന്‍സി പറയുന്നത്. 

'ഹൃദയം തകര്‍ന്നുപോയി': 800 കോടിക്ക് പുതിയ വില്ലന്‍, കൈയ്യിലിരിപ്പു കൊണ്ട് പുറത്തായ പഴയ വില്ലന് പറയുന്നു !

'രാഷ്ട്രീയവത്കരിക്കാതെ മുന്നോട്ട് പോകണം': വയനാട് ദുരന്തത്തില്‍ തമിഴ് നടന്‍ വിശാല്‍

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക