വിശാലിന്റെ വിവാഹം മുടങ്ങി? ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ചിത്രങ്ങൾ നീക്കി അനിഷ റെഡ്ഡി

Published : Aug 23, 2019, 10:42 AM ISTUpdated : Aug 23, 2019, 10:51 AM IST
വിശാലിന്റെ വിവാഹം മുടങ്ങി? ഇന്‍സ്റ്റഗ്രാമില്‍ നിന്ന്  ചിത്രങ്ങൾ നീക്കി അനിഷ റെഡ്ഡി

Synopsis

വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്

തമിഴ് സൂപ്പർ താരം വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ഒക്ടോബറിൽ നടത്തുമെന്നറിച്ച വിവാഹത്തിൽ നിന്ന് ഇരുവരും പിൻമാറിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഹൈദരാബാദുകാരിയായ അനിഷ റെഡ്ഡിയും വിശാലും തമ്മിലുള്ള വിവാഹ നിശ്ചയം മാര്‍ച്ച്‌ 16ന് ഹൈദരാബാദിലാണ് നടന്നത്. ഹൈദരാബാദിലെ ഒരു ബിസിനസുകാരന്റെ മകളായ അനിഷ ബാസ്‌കറ്റ് ബോള്‍ താരമാണ്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്. വിവാഹം വേണ്ടെന്നു വച്ചതുമായി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി വിശാൽ പ്രണയത്തിലായിരുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍.

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി