ടൊവിനോ തോമസ്, പേര്‍ളി മാണി, ശ്രീനിവാസന്‍; മോൻസനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്

By Web TeamFirst Published Sep 28, 2021, 8:06 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്. പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന്  ബാങ്കിലെത്തിയിട്ടുണ്ടെന്നും ഈ തുക വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്നും വിശ്വസിപ്പിച്ചുകൊണ്ട് പലരിൽ നിന്നായി ഇയാൾ പത്ത് കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധത്തിന് പുറമേ മോൻസനൊപ്പമുള്ള(Monson Mavunkal) ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്. യുവതാരങ്ങളായ ടൊവിനോ തോമസ്(Tovino Thomas), മംമ്ത മോഹന്‍ദാസ്(Mamta Mohandas), നവ്യനായര്‍ (Navya Nair), പേര്‍ളി മാണി (Pearle Maaney), ബാല(Bala) എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന നടന്‍ ശ്രീനിവാസനൊപ്പവും(Sreenivasan) ഈ തട്ടിപ്പുവീരന്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശ്രീനിവാസനും പേര്‍ളി മാണിയും മോന്‍സന്‍റെ വീട്ടിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്. പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന്  ബാങ്കിലെത്തിയിട്ടുണ്ടെന്നും ഈ തുക വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്നും വിശ്വസിപ്പിച്ചുകൊണ്ട് പലരിൽ നിന്നായി ഇയാൾ പത്ത് കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

താൻ അടിസ്ഥാനപരമായി ഒരു ഡോക്ടറാണ്, തന്റെ മേഖല മെഡിക്കൽ ഫീൽഡ് ആണ് എന്നാണ് മോൻസൺ അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. എങ്ങനെ പുരാവസ്തു ശേഖരണം ഒരു ഭ്രാന്തായി എന്നത് സംബന്ധിച്ച ഒരു ട്വിസ്റ്റും പല അഭിമുഖങ്ങളിലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ദില്ലിയിൽ പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ ഇയാൾ ഫ്ലൈറ്റിൽ വരുമായിരുന്നത്രെ. അങ്ങനെ ഒരു യാത്രയിൽ തൊട്ടടുത്തിരുന്നു യാത്ര ചെയ്തത് മൈസൂർ മഹാരാജാവായിരുന്ന നരസിംഹ വാഡിയാർ ആയിരുന്നു എന്നും, ബാംഗ്ളൂരിലേക്കുള്ള യാത്രാമധ്യേ പരിചയപ്പെട്ട രാജാവിന്റെ ക്ഷണം സ്വീകരിച്ച് താൻ മൈസൂർ കൊട്ടാരത്തിലേക്ക് ചെന്നു എന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.

അങ്ങനെ കൊട്ടാരത്തിൽ ഇടയ്ക്കിടെ വന്നും പോയും ഇരിക്കുന്നതിനിടയിലാണത്രെ ഇയാൾക്ക് രത്നങ്ങളുടെയും വജ്രങ്ങളുടെയും പുരാവസ്തുക്കളുടെയും ഒക്കെ കമ്പം കയറുന്നത്. അങ്ങനെ കമ്പം അതിരുകടന്നപ്പോൾ ഒടുവിൽ മെഡിക്കൽ ഫീൽഡിലെ പ്രാക്ടീസ് ഒഴിവാക്കി മുഴുവൻ സമയവും പുരാവസ്തു ശേഖരണത്തിനും ഇടപാടിനും വേണ്ടി നീക്കി വെക്കുകയായിരുന്നു എന്നാണ് മോൻസൺ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

click me!