നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ജീവ 'തലൈവർ തമ്പി തലൈമയിൽ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. സിനിമയുടെ വിജയാഘോഷത്തിൽ, സുരേഷ് ഗോപി ജീവയുടെ മകനെ സഹോദരനായി തെറ്റിദ്ധരിച്ചത് വൈറലായി.

മിഴകത്തിന്റെ പ്രിയ നടനാണ് ജീവ. കാലങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ജീവയുടെ സിനിമകൾ ഒരുകാലത്ത് കേരളത്തിലടക്കം സമ്മാനിച്ച ഓളം വളരെ വലുതായിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് ജീവയ്ക്കും സിനിമയിൽ അടിപതറി. റിലീസ് ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗത്തിനും വിജയം കാണാതെ പിൻവാങ്ങേണ്ടി വന്നു. ഒരിടവേളയ്ക്ക് ശേഷം തലൈവർ തമ്പി തലൈമയിൽ എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. മികച്ച കളക്ഷൻ അടക്കം നേടി ചിത്രം മുന്നേറിയതിനിടെ ജീവയും സുരേഷ് ​ഗോപിയും തമ്മിൽ നടന്നൊരു സംഭാഷണം വൈറലായി മാറിയിരിക്കുകയാണ്.

ജീവയുടെ മകനെ കണ്ട് സഹോദരനാണെന്ന് സുരേഷ് ​ഗോപി തെറ്റിദ്ധരിക്കുകയായിരുന്നു. തലൈവർ തമ്പി തലൈമയുടെ സക്സസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുരേഷ് ​ഗോപി. ഇവിടെ വച്ചാണ് ജീവയുടെ മകനെ കാണുന്നത്. ഉടനെ തന്നെ എന്റെ മകനാണ് സാർ എന്ന് പറഞ്ഞ് ജീവ പരിചയപ്പെടുത്തുന്നുണ്ട്. ബ്രദറെന്ന് കരുതിയോ എന്ന് ജീവ ചോ​ദിക്കുമ്പോൾ, അതേ എന്നും സുരേഷ് ​ഗോപി പറയുന്നുണ്ട്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. 'ജീവ സന്തൂർ അപ്പാ താ' എന്നാണ് ഇവർ കുറിച്ചിരിക്കുന്നത്.

പൊങ്കൽ റിലീസായി ജനുവരി 15ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് തലൈവർ തമ്പി തലമൈയിൽ. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 37 കോടി രൂപയാണ് ടിടിടിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യ നെറ്റ് 28.87 കോടി, ​ഗ്രോസ് 33.85 കോടിയും ആണ് ലഭിച്ചത്. ഓവർസീസിൽ നിന്നും 3.15 കോടി രൂപയും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും 28.73 കോടി ചിത്രം കളക്ട് ചെയ്തപ്പോൾ 1.15 കോടി രൂപ കേരളത്തിൽ നിന്നും ജീവ ചിത്രം നേടി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming