'ആ വീട്ടിൽ എനിക്ക് കണ്ണടച്ച് നടക്കാം'; പ്രിയതമൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

Published : Nov 14, 2021, 04:03 PM IST
'ആ വീട്ടിൽ എനിക്ക് കണ്ണടച്ച് നടക്കാം'; പ്രിയതമൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

Synopsis

വിശേഷങ്ങളുമായി എത്തുകയാണ് ആലീസ്. വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്  ആലീസ്. തന്‍റെ വിവാഹ വിശേഷം അടുത്തിടെയാണ് താരം ആരാധകരോടായി പങ്കുവച്ചത്. 

കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം  എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം . തന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം ആരധകരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്.

ഇപ്പോഴിതാ വിശേഷങ്ങൾക്ക് പിന്നാലെ വിശേഷങ്ങളുമായി എത്തുകയാണ് ആലീസ്.  വിവഹിതയാകാനുള്ള ഒരുക്കത്തിലാണ് ആലീസ്. തന്‍റെ വിവാഹ വിശേഷം അടുത്തിടെയാണ് താരം ആരാധകരോടായി പങ്കുവച്ചത്.  പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് തന്‍റെ പ്രതിശ്രുത വരനെന്നും താരം പരിചയപ്പെടുത്തിയിരുന്നു. 

എന്നാൽ പുതിയൊരു വിശേഷമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്ന വീടിന്‍റെ ഗൃഹപ്രവേശ ചിത്രങ്ങളാണ് ആലീസ് പങ്കുവച്ചിരിക്കുന്നത്. സജിൻ നിർമിച്ച വീടിന്‍റെ പേര് ബെത്ലഹേം എന്നാണെന്നും ആലീസ് പരിചയപ്പെടുത്തുന്നു. നിർമാണ ഘട്ടത്തിൽ ഓരോ സമയവും  തന്‍റെ അഭിപ്രായം സജിൻ ചോദിച്ചിരുന്നതായും ആലീസ് പങ്കുവച്ച ദീർഘമായ കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ...

ബെത്‍ലഹേം... ഗൃഹപ്രവേശ ചടങ്ങ്.. ഇവിടെ തുടങ്ങുകയാണ് ഞങ്ങളുടെ പുതിയ ജീവിതം. കഴിഞ്ഞ വർഷം ഈ സമയത്താണ് നമ്മൾ ഈ വലിയ തുടക്കത്തെ കുറിച്ച് സംസാരിച്ചത്. ഞാൻ അവിടെയില്ലായിരുന്നെങ്കിലും ഓരോ ഘട്ടത്തിലും എന്‍റെ അഭിപ്രായം പരിഗണിക്കാൻ തയ്യാറായി. ഇത്രയും ചെറിയ പ്രായത്തിൽ ഇത് നേടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ഇച്ചായാ...

ഓരോ ദിവസവും വീഡിയോ കോളുകളിൽ ചർച്ച ചെയ്ത ഓരോ കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ബെഡ്റൂമിനെക്കുറിച്ച് ചർച്ച ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്‍റെ ഇഷ്ടങ്ങളെല്ലാം നിങ്ങൾ പരിഗണിച്ചു. ആ വീട്ടിൽ കണ്ണടച്ച് നടക്കാൻ പറഞ്ഞാൽ പോലും ഓരോ മുക്കും മൂലയും എനിക്കറിയാൻ കഴിയും. സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. ഐ ലവ് യൂ..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത