2021ൽ ആയിരുന്നു തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന് നാഗ ചൈതന്യയും സാമന്തയും അറിയിച്ചത്.
തെന്നിന്ത്യയിലെ താര സുന്ദരിയാണ് സാമന്ത. മലയാളികൾക്കിടയിൽ അടക്കം പ്രത്യേകം ആരാധകരുള്ള സാമന്തയുടെ രണ്ടാം വിവാഹ വാർത്തയാണ് ഫാൻസ് ഇപ്പോൾ ആഘോഷിക്കുന്നത്. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത്. ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിൽ സാമന്തയുടെ ഒരു പഴയ പോസ്റ്റാണ് ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. സാമന്തയും നാഗ ചൈതന്യയുമായുള്ള ഫോട്ടോയാണ് ഇത്. അതും വിവാഹ ഫോട്ടോ.
അന്ന് വിവാഹം കഴിഞ്ഞതിന് പിന്നാലെ നാഗ ചൈതന്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റാണ് ഇത്. 418 ആഴ്ചയുടെ (23 നവംബര്‍ 2017) പഴക്കമുണ്ട് പോസ്റ്റിന്. വിവാഹ ദിവസം നാഗ ചൈതന്യയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്ന സാമന്തയുടേതാണ് ഫോട്ടോ. "എൻ്റെ എല്ലാമായവന് ജന്മദിനാശംസകൾ. ഞാൻ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകട്ടെ. അതിനായി ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു", എന്നാണ് പോസ്റ്റിലെ വാചകം.
വിവാഹമോചന ശേഷം നാഗ ചൈതന്യയ്ക്ക് ഒപ്പമുള്ള ഫോട്ടോകളെല്ലാം സാമന്ത ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് മാത്രം ഇപ്പോഴും മാറ്റിയിട്ടില്ല. ചിലപ്പോൾ വിട്ടുപേയതാകാമെന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നുമാണ് ഒരു വിഭാഗം ആൾക്കാർ കമൻര് ചെയ്യുന്നത്. എന്നാൽ എത്രയും വേഗം പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞ് ഒട്ടനവധി ആരാധകരും കമന്റ് ഇടുന്നുണ്ട്. 2021ൽ ആയിരുന്നു തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന് നാഗ ചൈതന്യയും സാമന്തയും അറിയിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സാമന്തയുടേയും രാജ് നിദിമൊരുവിന്‍റെയും വിവാഹം. ഇക്കാര്യം അറിയിച്ചു കൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റിന് ഒട്ടനവധി സെലിബ്രിറ്റികളും ആരാധകരും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി. 1.12.25 എന്ന വിവാഹ തീയതി മാത്രം ആയിരുന്നു പോസ്റ്റിലെ ക്യാപ്ഷന്‍.



